വിദ്വേഷ പ്രസംഗം: യുഎപിഎ ഭീതിയില്‍ പറഞ്ഞതെല്ലാം വിഴുങ്ങി ഗോപാലകൃഷ്ണന്റെ വിശദീകരണം

Update: 2018-05-24 12:14 GMT
Editor : Alwyn K Jose
വിദ്വേഷ പ്രസംഗം: യുഎപിഎ ഭീതിയില്‍ പറഞ്ഞതെല്ലാം വിഴുങ്ങി ഗോപാലകൃഷ്ണന്റെ വിശദീകരണം
Advertising

മലപ്പുറം ജില്ലയെയും മുസ്‍ലിം ജനവിഭാഗത്തേയും അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ വിശദീകരണവുമായി രംഗത്ത്.

മലപ്പുറം ജില്ലയെയും മുസ്‍ലിം ജനവിഭാഗത്തേയും അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ വിശദീകരണവുമായി രംഗത്ത്.

ഇഎംഎസ് മുസ്‍ലിംകള്‍ക്കായി രൂപം നല്‍കിയ ജില്ലയാണ് മലപ്പുറമെന്നും അവിടെ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകാന്‍ കാരണം ആളുകള്‍ രണ്ടും മൂന്നും ഭാര്യമാരെ വെച്ചുകൊണ്ടിരിക്കുന്നതു കൊണ്ടും അവര്‍ പന്നികളെപ്പോലെ പ്രസവിക്കുന്നതുമൂലമാണെന്നും ആക്ഷേപിക്കുന്ന ഗോപാലകൃഷ്ണന്റെ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തതാണ് വിശദീകരണത്തിനാധാരം.

ഈ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പറഞ്ഞതെല്ലാം വിഴുങ്ങി വിശദീകരണവുമായി അദ്ദേഹം യുട്യൂബില്‍ തന്നെ പ്രതികരിച്ചിരിക്കുന്നത്. തന്റെ വാക്കുകള്‍ മുസ്‍ലിംകള്‍ക്കാണ് വേദനയുണ്ടാക്കിയിരിക്കുന്നതെന്നും മാപ്പ് പറയാന്‍ തയാറാണെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. വര്‍ഗീയ പ്രസംഗം നടത്തിയിട്ടില്ലെന്ന തലക്കെട്ടുള്ള 7.34 മിനിറ്റ് നീളുന്ന വീഡിയോയില്‍ വിദ്വേഷ പ്രസംഗത്തിലെ ഓരോ ഭാഗം വിശദീകരിക്കുമ്പോഴും അതിസൂഷ്മതയോടെയാണ് ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നത്. ആദ്യ വീഡിയോയിലെ രണ്ടും മൂന്നും ഭാര്യമാരെ വെച്ചിട്ട് എന്ന ആക്ഷേപിക്കുന്ന ഗോപാലകൃഷ്ണന്‍ ഇന്നലെ അപ്‍ലോഡ് ചെയ്ത വിശദീകരണ വീഡിയോയില്‍ സമുദായത്തിലെ ബഹുഭാര്യത്വം എന്ന മാന്യ ഭാഷയിലേക്ക് മാറി. ''പന്നി പ്രസവിക്കുന്നതുമാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്ന'' എന്ന പരിഹാസം കുട്ടികൾ കൂടുതൽ ഉണ്ടാകുന്നത് എൻകറേജു ചെയ്യുന്ന സമുദായത്തിന്റെ രീതിയെന്നു മയപ്പെടുത്തിയാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.

Full View

നേരത്തെ ഹൈകോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീര്‍ പോത്തുകല്‍ പൊലീസ് സ്റ്റേഷനില്‍ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു. വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ജില്ലയിലെ മുസ്‍ലിം വിഭാഗത്തെ ഗോപാലകൃഷ്ണന്‍ അപമാനിക്കുന്നത് തുടരുകയാണെന്ന് ജഹാംഗീര്‍ പരാതിയില്‍ പറയുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ നേരത്തേ ശംസുദ്ദീന്‍ പാലത്ത് എന്ന പ്രഭാഷകനെതിരെ കേസെടുത്തിരുന്നു. ഈ മാതൃകയില്‍ ഗോപാലകൃഷ്ണനെതിരെയും യുഎപിഎ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാപ്പ് പറയാന്‍ തയാറാണെന്നും പ്രസംഗം മയപ്പെടുത്തിയും പറഞ്ഞതില്‍ പലതും വിഴുങ്ങിയും ഗോപാലകൃഷ്ണന്‍ വിശദീകരണവുമായി രംഗത്തുവന്നത്. ഈ വിശദീകരണ വീഡിയോ വൈറലായതോടെ ഗോപാലകൃഷ്ണന്‍ യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ ഈ വീഡിയോ ഡൌണ്‍ലോഡ് ചെയ്തവര്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്.

ഒരു ബെഡ്ഷീറ്റും പുറകിൽ തൂക്കിയിട്ട് ഒരു ക്യാമറക്കു മുന്നിലിരുന്നു കുറെ ഊളത്തരങ്ങൾ വിളിച്ചുപറഞ്ഞ സ്ഥിതിക്ക് അതിന്റെ ഫലവും താൻ തന്നെ അനുഭവിക്കണം. താൻ ഊപ്പ വാങ്ങിയിട്ട് പോയാ മതി.. താൻ ശരിക്കും ശാസ്ത്രജ്ഞൻ തന്നെയാണോടെയ് .?

Posted by Ansar Bin Hussain on Monday, October 17, 2016
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News