കണ്ണൂര്‍: സി.പി.ഐക്ക് മറുപടിയുമായി പി.ജയരാജന്‍
അക്രമ രാഷ്ട്രീയത്തിനെതിരെ സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി.ജയരാജന്‍
ആര്‍.എസ്.എസ് അക്രമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്‍. കാനം രാജേന്ദ്രന് നിഷേധിക്കാനാകാത്ത ചരിത്രം കണ്ണൂരിനുണ്ട്. ചരിത്രം തങ്ങളെ ന്യായീകരിക്കുമെന്നും പി.ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി.ജയരാജന്‍.
പ്രതികരണങ്ങള്‍ പാടില്ലെന്ന നിലപാട് കേരള സമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമല്ല. അക്രമികള്‍ക്കെതിരേ സിപിഎം നടത്തുന്നത് ചരിത്രപരമായ പ്രതിരോധമാണ്. ഇക്കാര്യം മനസിലാക്കാതെയാണ് കാനം കണ്ണൂരിലെ പ്രശ്‌നങ്ങളില്‍ പ്രതികരിച്ചത്. ആര്‍എസ്എസിന്റെ ഭീതിജനിപ്പിക്കുന്ന കൊലപാതകങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ സിപിഎം തയാറല്ല. കണ്ണൂരില്‍ സമാധാനം വേണമെന്ന് തീരുമാനിക്കേണ്ടത് ആര്‍എസ്എസ് നേതൃത്വമാണ്. അവര്‍ തീരുമാനിച്ചാല്‍ കണ്ണൂരില്‍ ശാശ്വത സമാധാനമുണ്ടാകും. ജില്ലയ്ക്കു വെളിയില്‍ നിന്നുവരുന്ന ആര്‍എസ്എസ് പ്രചാരക്മാരാണ് അക്രമങ്ങള്‍ക്കു പിന്നില്‍. ഇത്തരക്കാരെ ഗൂഢാലോചന കുറ്റംചുമത്തി പിടികൂടാന്‍ പോലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.