മാധ്യമ അഭിഭാഷക തര്‍ക്കം പരിഹരിക്കെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്പീക്കറുടെ കത്ത്

Update: 2018-05-24 09:23 GMT
Advertising

കോടതികളില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും സ്പീക്കര്‍

Full View

കോടതികളിലെ മാധ്യമ സ്വാതന്ത്രം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍‌ കത്തില്‍ പറഞ്ഞു. അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വക്കറ്റ് സെബാസ്റ്റ്യ.ന്‍ പോളും രംഗത്തെത്തി

അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക് ഭരണ ഘടന ഉറപ്പ് നല്‍കുന്നുണ്ട്. അഭിപ്രായ പ്രകടനവും ആവിഷ്കാര സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രപതിയും മുഖ്യമന്ത്രിയും ഇടപെട്ടിട്ടും കോടതികളിലെ മാധ്യമ വിലക്ക് തുടരുന്നത് ആശ്വാസ്യമല്ലെന്നും സ്പീക്കര്‍ ഹൈക്കോടത് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറയുന്നു വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിച്ച സംഭവത്തില്‍ ചീഫ് ജസ്റ്റിസിന് കത്ത് അയക്കുമെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി അഭിഭാഷകര്‍ നല്‍കിയ കേസ് ദുരുദ്ദേശ്യപരമെന്നും അദ്ദേഹം പറഞ്ഞു

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസിന്‍റെ നടപടിക്കെതിരെ വിമര്‍ശവുമായി മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും രംഗത്തെത്തി. വിശദീകരണമില്ലാതെ ആക്രമണം അ‍ഴിച്ച് വിടുന്ന രണ്ട് വിഭാഗമാണ് തെരുവ് നായ്ക്ക‍ളും അഭിഭാഷകരുമെന്നാണ് സെബാസ്റ്റ്യന്‍ പോളിന്‍റെ വിമര്‍ശം. തെരുവ് നായ്ക്കള്‍ക്ക് ചികിത്സയുണ്ട്. എന്നാല്‍ അഭിഭാഷകര്‍ക്ക് എന്ത് ചികിത്സ നല്‍കണമെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെയെന്നും സെബാസ്റ്റ്യന്‍ പോള്‍ തൃശൂരില്‍ പറഞ്ഞു

Tags:    

Similar News