നിയമസഭയില്‍ ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യ
ഹിന്ദിയിലും ഉറുദുവിലും മലയാളത്തിലും ഈണങ്ങള്‍ ഒഴുകിയപ്പോള്‍ സദസില്‍ രാഷ്ട്രീയല അതിരുകള്‍ മാഞ്ഞുപോയി.
നിയമസഭയെ സംഗീതത്തില്‍ അലിയിച്ച് ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യ. മലയാളത്തിലും, ഹിന്ദിയിലും, തമിഴിലുമെല്ലാം പാട്ടുകള്‍ ഒഴുകിയെത്തി. കേരളത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു പരിപാടി.
കേരളപ്പിറവിയുടെ രാവില്‍ ഗസല്‍ മഴ പെയ്യിക്കുകയായിരുന്നു ഷഹബാസ് അമന്. ഹിന്ദിയിലും ഉറുദുവിലും മലയാളത്തിലും ഈണങ്ങള്‍ ഒഴുകിയപ്പോള്‍ സദസില്‍ രാഷ്ട്രീയല അതിരുകള്‍ മാഞ്ഞുപോയി.
സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാര്‍, നിയമസഭാ ഉദ്യോഗസ്ഥര്‍ എല്ലാവരുടെ ചുണ്ടുകളിലും ഷഹബാസിന്റെ ഈണങ്ങള്‍.
കേരളപ്പിറവിയുടെ അറുപിതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് നിയമസഭയില്‍ ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യ ഒരുക്കിയത്.