പുറ്റിങ്ങല്‍ ദുരന്തം: ജു‍ഡീഷ്യല്‍ കമ്മിഷന്‍ രാജിവെച്ചു

Update: 2018-05-24 04:18 GMT
Editor : Sithara
പുറ്റിങ്ങല്‍ ദുരന്തം: ജു‍ഡീഷ്യല്‍ കമ്മിഷന്‍ രാജിവെച്ചു
Advertising

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ രാജിവെച്ചു.

Full View

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ രാജിവെച്ചു. പ്രവര്‍ത്തനം തുടങ്ങാന്‍ പോലുമാകാതെയാണ് കമ്മിഷന്റെ രാജി. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണ കമ്മിഷനോട് തുടരാന്‍ ആവശ്യപ്പെട്ടേക്കും. അടുത്ത മന്ത്രിസഭ ഇക്കാര്യം പരിഗണിക്കുമെന്നാണ് സൂചന.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ജസ്റ്റിസ് കൃഷ്ണന്‍നായര്‍ പറയുന്നത്. എന്നാല്‍ പ്രവര്‍ത്തനത്തിനാവശ്യമായ ഓഫീസോ ഫണ്ടോ ജീവനക്കാരെയോ നല്‍കാത്തത് ജസ്റ്റിസ് കൃഷ്ണന്‍നായര്‍ പലതവണ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. 2016 മെയ് രണ്ടിന് നിയമിച്ച കമ്മിഷന്റെ ആറുമാസ കാലാവധി ഇക്കഴിഞ്ഞ ഒക്ടോബറില്‍ അവസാനിക്കുന്നതിന് മുന്‍പും ഇതേകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറിന് കത്തുനല്‍കിയെങ്കിലും പ്രതികരണവുമുണ്ടായില്ല. ഇതെ തുടര്‍ന്നാണ് രാജിക്കത്ത് നല്‍കിയതെന്നാണ് സൂചന.

രാജിക്കത്ത് നല്‍കിയതിന് ശേഷം ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ കൃഷ്ണന്‍നായരുമായി ഫോണില്‍ സംസാരിച്ചു. രാജി മുഖ്യമന്ത്രിക്ക് കൈമാറിയതായും മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും നളിനി നെറ്റോ മീഡിയവണിനോട് പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ 10നാണ് 110 പേര്‍ മരിച്ച വെടിക്കെട്ട് ദുരന്തമുണ്ടാകുന്നത്. തുടര്‍ന്ന് ചേര്‍ന്ന അടിയന്തര മന്ത്രിതല യോഗമാണ് ദുരന്തകാരണങ്ങള്‍ കണ്ടെത്താന്‍ ഹൈക്കോടതി റിട്ട. ജഡ്ജി കൃഷ്ണന്‍നായരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News