ബജറ്റവതരണം നിര്‍ഭാഗ്യവും അനൌചിത്യവുമെന്ന് പിണറായി വിജയന്‍

Update: 2018-05-24 10:08 GMT
ബജറ്റവതരണം നിര്‍ഭാഗ്യവും അനൌചിത്യവുമെന്ന് പിണറായി വിജയന്‍
Advertising

ഇ അഹമ്മദിന്റെ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്.

ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ലോക്‍സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബഡ്ജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായിപ്പോയെന്ന് പിണറായി തന്റെ ഫെയ്സ്‍ബുക്ക് പേജില്‍ കുറിച്ചു.

ലോക്സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബഡ്ജറ്റവതരണം നടത്തിയത് തീര്‍ത്തും...

Posted by Pinarayi Vijayan on Tuesday, January 31, 2017

വളരെ ശ്രദ്ധേയനയായ മുതിര്‍ന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബഡ്ജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണ്. രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നുവെന്നും പിണറായി പറഞ്ഞു.

Tags:    

Similar News