വയനാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Update: 2018-05-24 11:56 GMT
വയനാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
Advertising

നഞ്ചന്‍കോട്- നിലമ്പൂര്‍ ‌റെയില്‍ പാത പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപണം,

വയനാട് ജില്ലയില്‍ യുഡിഎഫും എന്‍‌ഡിഎയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ പാതയ്ക്കുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. പിഎസ്‍സി ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

Tags:    

Similar News