ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചറിയാന്‍ മൊബൈല്‍ ആപ്
റീച്ച് ആയുര്‍വേദ എന്ന പേരിലാണ് ആപ്
ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അടുത്തറിയാന്‍ മൊബൈല്‍ ആപ്. റീച്ച് ആയുര്‍വേദ എന്ന പേരിലാണ് ആപ്. കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറായ സനല്കൃഷ്ണനാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികള്‍, ഡോക്ടര്‍മാര്‍, ചികിത്സകള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട ഏത് കാര്യവും ഈ ആപ്പിലൂടെ അറിയാം. മരുന്ന് നിര്‍മ്മാണ കമ്പനികളെകുറിച്ചും ലഭ്യമായ ചികിത്സാരീതിയെ കുറിച്ചുമെല്ലാം വളരെ എളുപ്പത്തില്‍ മനസ്സിലാക്കുന്ന രീതിയിലാണ് ആപ് തയ്യാറാക്കിയിട്ടുള്ളത്. ആവശ്യക്കാര്‍ക്ക് ഡോക്ടര്‍മാരുമായി സംവദിക്കാനും ഡോക്ടര്‍മാര്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്ക് വെയ്ക്കാനും ഓണ്‍ലൈന്‍ ചാറ്റ് റൂമും ആപിലുണ്ട്.
ഡോക്ടര്‍മാര്‍ക്ക് അവരുടെ പരിശോധനസമയവും നല്കുന്ന സേവനങ്ങളുമെല്ലാം സൌജന്യമായി അപ്ലോഡ് ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. വീഡിയോ കണ്സല്ട്ടേഷന് ഉള്‍പ്പെടുത്തി ആപ് പരിഷ്കരിക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.