ഇടുക്കിയില്‍ ശക്തി തെളിയിക്കാന്‍ എഐഎഡിഎംകെ
അയ്യായിരത്തില്‍ കുറവ് വോട്ടുകള്‍ക്ക് വിജയിയെ നിശ്ചയിക്കുന്ന പീരുമേട്ടില്‍ ഈ അമ്മ കൂട്ടത്തെ കണ്ടില്ലായെന്നു നടിക്കാന്‍ ഒരു മുന്നണിക്കും കഴിയില്ല.
ഇടുക്കിയില്‍ എഐഎഡിഎംകെ പ്രചാരണം ശക്തമാക്കുന്നു. തമിഴ് വോട്ടര്‍മാര്‍ നിര്‍ണ്ണായകമായ ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ ശക്തി തെളിയിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത് തമിഴ്‍നാട് ജയില്‍ വകുപ്പ് മന്തി വേലുമണിയാണ്.
ഇത് തമിഴ്‍നാട്ടിലെ തെരഞ്ഞെടുപ്പു പ്രചരണമല്ല. ഇടുക്കി പീരുമേട് നായോജക മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥിയുടെ ഒന്നാം ഘട്ട പ്രചരണമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 700നടുത്ത വോട്ടുകള്‍ മാത്രം നേടിയ എഐഎഡിഎംകെ ഇത്തവണ ശക്തമായി തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ഉടുമ്പിന്‍ചോലയിലെ തോട്ടം ഉടമയായ അബ്ദുള്‍ ഖാദറാണ് പീരുമേട് നിയോജകമണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥി.
പീരുമേട് നിയോജക മണ്ഡലത്തില്‍ പീരുമേട് പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിജയിച്ചിരുന്നു. ഇപ്പോള്‍ മണ്ഡലത്തില്‍ മുപ്പത്തി ആറായിരം പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടെന്നാണ് അവകാശവാദം. വിജയിച്ചാല്‍ തമിഴ്‍നാട്ടിലേതുപോലെയുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും കേരളത്തിലും നടപ്പാക്കുമെന്നതാണ് വാഗ്ദാനം. അയ്യായിരത്തില്‍ കുറവ് വോട്ടുകള്‍ക്ക് വിജയിയെ നിശ്ചയിക്കുന്ന പീരുമേട്ടില്‍ ഈ അമ്മ കൂട്ടത്തെ കണ്ടില്ലായെന്നു നടിക്കാന്‍ ഒരു മുന്നണിക്കും കഴിയില്ല.