തദ്ദേശസ്ഥാപനങ്ങളില്‍ ലീഗ് കോണ്‍ഗ്രസ് ബന്ധം പുനഃസ്ഥാപിക്കുന്നു

Update: 2018-05-24 17:08 GMT
Editor : Subin
തദ്ദേശസ്ഥാപനങ്ങളില്‍ ലീഗ് കോണ്‍ഗ്രസ് ബന്ധം പുനഃസ്ഥാപിക്കുന്നു
Advertising

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും പരസ്പരം മല്‍സരിച്ച 36 തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു...

മലപ്പുറത്തെ തദ്ദേശസ്ഥാപനങ്ങളില്‍ നാലെണ്ണത്തില്‍ ഒഴികെ യുഡിഎഫ് സംവിധാനം പുനസ്ഥാപിച്ചു. മുന്നണിക്ക് പുറത്തുള്ള സഖ്യങ്ങള്‍ അംഗീകരിക്കില്ലെന്ന കര്‍ശന നിലപാട് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ജില്ലാ നേതൃത്വങ്ങള്‍ സ്വീകരിച്ചതോടെയാണ് ഈ മാറ്റം. ജില്ലയില്‍ കോണ്‍ഗ്രസും ലീഗും പരസ്പരം മല്‍സരിച്ച 36 തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു.

സിപിഎം ബന്ധം ഉപേക്ഷിച്ച് മാറാക്കര ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറി. എടപ്പറ്റയില്‍ സിപിഎം ഭരണത്തിനുള്ള പിന്തുണ ലീഗും പിന്‍വലിച്ചു. എടപ്പറ്റയില്‍ ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരാനും തീരുമാനിച്ചു. കണ്ണമംഗലത്തും മുന്നണി ബന്ധം പുനസ്ഥാപിച്ചു.

കൊണ്ടോട്ടി നഗരസഭയില്‍ ഉള്‍പ്പെടെ നാലിടത്ത് മാത്രമാണ് ഇനി മുന്നണി ബന്ധം പുനസ്ഥാപിക്കാനുള്ളത്. യുഡിഎഫിന് പുറത്തുള്ള പാര്‍ടികളുമായുള്ള സഖ്യം നിശ്ചിത തീയതിക്ക് ശേഷവും തുടരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ടി ഘടകങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പോടെ ജില്ലയിലെ യുഡിഎഫിലുണ്ടായ ഐക്യമാണ് തദ്ദേശ സ്ഥാപനങ്ങളിലും പ്രതിഫലിക്കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News