ജിഎസ്ടി: ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍
നികുതി നിരക്ക് ഉയര്‍ന്നതോടെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം
ജിഎസ്ടി നിലവില്‍ വന്നതോടെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍. നികുതി നിരക്ക് ഉയര്‍ന്നതോടെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് ഇവര്‍ക്ക്. ഇതിനാല്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് വന്‍കിട ഉത്പാദകരോടൊപ്പം മത്സരിക്കാനുള്ള കഴിയാത്ത നില വന്നിരിക്കുകയാണ്.
ഓട്ടോമാറ്റിക് യന്ത്ര സംവിധാനങ്ങളൊന്നുമില്ലാതെ കൈകൊണ്ട് നിര്‍മിക്കുന്ന ഈ സോപ്പുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന നികുതി നിരക്ക് 5 ശതമാനം. ജിഎസ്ടിയില്‍ അത് 18 ശതമാനമായി ഉയര്‍ന്നു. കുറഞ്ഞ നിരക്കില്‍ വിറ്റുകൊണ്ടിരുന്ന ഇവരുടെ ഉത്പന്നങ്ങള്‍ക്ക് ഇനി വില കൂടും. മറുവശത്ത് 30 ശതനമാനം നികുതിയുണ്ടായിരുന്ന വന്‍കിട ഉത്പാദകര്‍ക്കും ഇനി 18 ശതമാനമാണ് നികുതി. സ്വാഭാവികമായും അവരുടെ ഉത്പന്നങ്ങള്‍ക്ക് വില കുറയുകയും ചെയ്യും. പേരുകേട്ട ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്ന മെച്ചം ഉപഭോക്താക്കള്‍ക്കുണ്ടെങ്കിലും ചെറു ബ്രാന്‍ഡുകള്‍ക്ക് ഇത് തിരിച്ചടിയാകും
ഇവരുടേത് ഒരു ഉദാഹരണം മാത്രം. ചെറുകിട വന്‍കിട വ്യത്യാസമില്ലാതെ ഒറ്റ നികുതി വിപണിയിലെ അസമത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. ചെറുകിട മേഖലയുടെ തകര്‍ച്ചക്കാകും ഇത് വഴിയൊരുക്കുക.