ഇടുക്കിയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കലില്‍ വീണ്ടും സിപിഎം സിപിഐ തര്‍ക്കം
ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ആര്‍ബിടി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചതോടെയാണ് ഭൂമി വിഷയത്തില്‍ സിപിഎംസിപിഐ ചേരിപ്പോര് വീണ്ടും ആരംഭിച്ചത്.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിനുപിന്നാലെ, അനധികൃതമായി കൈവശം വച്ചതോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിപിഎംസിപിഐ പാര്‍ട്ടികള്‍ക്കിടയില്‍ പുതിയ തര്‍ക്കം. ഇടുക്കിയിലെ പീരുമേട്ടിലെ ഇത്തരം തോട്ടമായ ആര്‍ബിടി ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടപടി ആരംഭിച്ചിതിനു പിന്നാലെയാണ് എതിര്‍പ്പുമായി സിപിഎം രംഗത്തെത്തിയത്.
ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ആര്‍ബിടി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചതോടെയാണ് ഭൂമി വിഷയത്തില്‍ സിപിഎംസിപിഐ ചേരിപ്പോര് വീണ്ടും ആരംഭിച്ചത്. പീരുമേട്ടില്‍ എസ്‌റ്റേറ്റ് ഉടമ കൈവശം വച്ചിരിക്കുന്ന 6217 ഏക്കര്‍ തോട്ടമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെ എതിര്‍പ്പുമായി ഇടുക്കി ജില്ലയിലെ സിപിഎം മന്ത്രി തന്നെ രംഗത്തെത്തി. സര്‍ക്കാരിന് ഇത്തരം ഭൂമി ഏറ്റെടുത്തിട്ട് ഒന്നും ചെയ്യാനില്ലെന്നും, യാഥാര്‍ഥ്യബോധമില്ലാത്ത തീരുമാനം പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമായിരുന്നു മന്ത്രി എംഎം മണിയുടെ പ്രതികരണം.
ഇതിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ഇങ്ങനെയൊരു തീരുമാനം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥരാകാം നടപടികള്‍ക്കുപിന്നിലെന്നും കോടിയേരി പ്രതികരിച്ചു. പീരുമേട്ടില്‍ ആര്‍ബിടിയുടെ തോട്ടം ഏറ്റെടുക്കലിന് റവന്യൂ ഉദ്യോഗസ്ഥര്‍ തുടര്‍ന്നും തയ്യാറാകുമോയെന്നാണ് ഇനി ശ്രദ്ധേയം. അതിന് റവന്യൂമന്ത്രിയും സിപിഐയും സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും.