രാമലീലക്കെതിരായ ജി പി രാമചന്ദ്രന്‍റെ നിലപാട് തള്ളി ചലച്ചിത്ര അക്കാദമി
Update: 2018-05-24 12:21 GMT
ജി പി രാമചന്ദ്രന്റെ അഭിപ്രായം വ്യക്തിപരമാണെന്നും വിവാദത്തിലേക്ക് അക്കാദമിയെ വലിച്ചിഴക്കരുതെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു
ദിലീപ് ചിത്രം രാമലീലക്കെതിരായ ചലച്ചിത്ര അക്കാദമി ജനറല്‍ കൌണ്‍സില്‍ അംഗം ജി പി രാമചന്ദ്രന്‍റെ നിലപാടിനെ തള്ളി ചലച്ചിത്ര അക്കാദമി. ജി പി രാമചന്ദ്രന്റെ അഭിപ്രായം വ്യക്തിപരമാണെന്നും വിവാദത്തിലേക്ക് അക്കാദമിയെ വലിച്ചിഴക്കരുതെന്നും അക്കാദമി സെക്രട്ടറി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നയത്തിന് അനുസൃതമായിരിക്കും അക്കാദമിയുടെ നിലപാടുകളെന്നും പ്രസ്താവനയില്‍ പറയുന്നു.
രാമലീലയെന്ന അശ്ലീല ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ തകര്‍ക്കണമെന്നാണ് ജി പി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിവാദമായതോടെ ഈ പോസ്റ്റ് പിന്‍വലിച്ചു.