കരി ഓയില്‍ ഒഴിച്ച കെഎസ്‍യു പ്രവര്‍ത്തകരോട് കേശവേന്ദ്രകുമാര്‍ ക്ഷമിച്ചു

Update: 2018-05-24 09:15 GMT
Editor : Sithara
കരി ഓയില്‍ ഒഴിച്ച കെഎസ്‍യു പ്രവര്‍ത്തകരോട് കേശവേന്ദ്രകുമാര്‍ ക്ഷമിച്ചു
Advertising

ശരീരത്തില്‍ കരി ഓയില്‍ ഒഴിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍ ഐഎഎസ്.

ശരീരത്തില്‍ കരി ഓയില്‍ ഒഴിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍ ഐഎഎസ്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കിയ കത്തിലാണ് നിലപാട് അറിയിച്ചത്. സാമൂഹ്യ സേവനം നടത്തി വിദ്യാര്‍ത്ഥികള്‍ തെറ്റ് തിരുത്തിയതിനാലാണ് കത്ത് നല്‍കിയതെന്ന് കേശവേന്ദ്ര കുമാര്‍ വിശദീകരിച്ചു.

Full View

2012 ഫെബ്രുവരിയിലാണ് പ്ലസ് വൺ ഫീസ് വർദ്ധനയിൽ പ്രതിഷേധിച്ച് കെഎസ്‍യു പ്രവർത്തകർ ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുന്നത്. ഏറെ വിവാദമായ സംഭവത്തിൽ കെഎസ്‍യു ജില്ല സെക്രട്ടറി ഉൾപ്പെടെ 8 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 2015ൽ യുഡിഎഫ് സർക്കാർ കേസ് പിൻവലിക്കാൻ നീക്കമാരംഭിച്ചെങ്കിലും കേശവേന്ദ്രകുമാറും ഐഎഎസ് അസോസിയേഷനും എതിർത്തത് കാരണം തുടർനടപടികൾ നടന്നിരുന്നില്ല.

എന്നാൽ കേസ് പിൻവലിക്കണമെന്ന അപേക്ഷയുമായി കെഎസ്‍യു പ്രവർത്തകരുടെ രക്ഷിതാക്കൾ കേശവേന്ദ്രകുമാറിനെ സമീപിച്ചു. ഇതോടെയാണ് മുന്‍നിലപാട് കേശവേന്ദ്രകുമാര്‍ മയപ്പെടുത്തിയത്. പ്രതികൾ ആശുപത്രികളിൽ ഉൾപ്പെടെ സന്നദ്ധ പ്രവർത്തനം നടത്തി മാതൃക കാണിച്ചെന്ന് കേശവേന്ദ്രകുമാർ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News