ഹാദിയക്ക് സംരക്ഷണം നല്‍കണമെന്ന പരാതി സ്വീകരിച്ചില്ല

Update: 2018-05-24 17:16 GMT
Editor : Subin
ഹാദിയക്ക് സംരക്ഷണം നല്‍കണമെന്ന പരാതി സ്വീകരിച്ചില്ല
Advertising

വൈക്കം ഡിവൈഎസ് പി അപമര്യാദയായി സംസാരിച്ചുവെന്നും ആരോപണം...

ഹാദിയക്ക് സംരക്ഷണം നല്കണമന്നാവശ്യപ്പെട്ട് നല്കിയ പരാതി വൈക്കം പൊലീസ് സ്വീകരിച്ചില്ലെന്ന് ആരോപണം, താന്‍ കൊല്ലപ്പെടുമെന്ന് ഹാദിയ പറയുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകയായ സനീറ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ വൈക്കം ഡി.വൈ.എസ്.പി അപമര്യാദായി സംസാരിച്ചുവെന്നും ആരാപണമുണ്ട്.

Full View

രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ കണ്ടാണ് കൊച്ചി നിവാസിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സനീറ റഹിം ഹാദിയയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ അച്ഛന്‍ അശോകന്‍ ഹാദിയയെ കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ഹാദിയക്ക് സംരക്ഷണം നല്‍കണം എന്ന ആവശ്യവുമായി വൈക്കം ഡി.വൈ.എസ്.പിക്ക് പരാതി നല്‍കാന്‍ എത്തിയത്. പരാതി സ്വീകരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി സംസാരിച്ചു. പൌരന്‍ എന്ന നിലക്ക് തന്‍റെ പരാതി സമര്‍പ്പിക്കാനുള്ള അവകാശംപോലും ലംഘിച്ചപ്പെട്ടുവെന്നും സനീറ പറയുന്നു.

അതേസമയം ചിലര്‍ തന്നെകാണാന്‍ വന്നിരുന്നുവെന്നും അവര്‍ പരാതി നല്‍കിയില്ലെന്നും വൈക്കം ഡി.വൈ.എസ്.പി ഡി എസ് സുനീഷ് ബാബു പ്രതികരിച്ചു. സംഭവത്തില്‍ കോട്ടയം ജില്ലാ സൂപ്രണ്ടിന് സനീറ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News