ഗെയില്‍ വിരുദ്ധ സമരം: മുക്കം പൊലീസ് സ്റ്റേഷന് മുന്‍പില്‍ സംഘര്‍ഷം

Update: 2018-05-24 09:01 GMT
Editor : Sithara
ഗെയില്‍ വിരുദ്ധ സമരം: മുക്കം പൊലീസ് സ്റ്റേഷന് മുന്‍പില്‍ സംഘര്‍ഷം
Advertising

അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു സ്റ്റേഷന്‍ ഉപരോധം.

കോഴിക്കോട് മുക്കത്ത് ഗെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകരും പൊലീസും തമ്മിൽ മണിക്കൂറുകൾ നീണ്ട സംഘർഷം. പോലീസ് ലാത്തി ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസിന് നേരെ കല്ലേറുണ്ടായി.

Full View

രാവിലെ മുതൽ മുക്കത്ത് എരഞ്ഞിമാവിലും പരിസര പ്രദേശങ്ങളിലും പൊലീസും ഗെയിൽ വിരുദ്ധ സമര സമിതി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്ന് പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഉച്ചയോടെ എം ഐ ഷാനവാസ് എംപിയുടെ നേതൃത്വത്തിൽ മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. തുടർന്ന് നിരവധി സമര സമിതി പ്രവർത്തകരും പോലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. 6.30 ഓടെ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.

ലാത്തിച്ചാർജ്ജിനൊപ്പം പൊലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. സംഘർഷത്തിൽ നിരവധി മാധ്യമ പ്രവർത്തർക്കും പരിക്കേറ്റു. അര മണിക്കൂറിലധികം മുക്കം പൊലീസ് സ്റ്റേഷനും പരിസരവും സംഘർഷ മേഖലയായി മാറി. 50 ഓളം സമരസമിതി പ്രവർത്തകർക്ക് പരിക്കേറ്റു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News