ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും

Update: 2018-05-24 02:07 GMT
Editor : admin | admin : admin
Advertising

ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാണ് ആവശ്യം.കേരള ബസ് ഓപ്പററ്റേഴ്സ് കോ- ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം.

ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഫെബ്രുവരി ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്തും. ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാണ് ആവശ്യം.കേരള ബസ് ഓപ്പററ്റേഴ്സ് കോ- ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം.

Full View

2014 മെയ് 19ന് ബസ് ചാർജ് മിനിമം ഏഴു രൂപയാക്കി വർധിപ്പിച്ചതിന് ശേഷം ഇതുവരെ ഡീസൽ വിലയിൽ 11 രൂപയുടെ വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് മിനിമം ചാർജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നു മുതൽ ബസുടമകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെയ്ക്കുന്നത്. കിലോമീറ്റർ നിരക്ക് 64 പൈസയിൽ നിന്നും 72 പൈസയാക്കുക. 140 കിലോമീറ്ററിലധികം ദൂരം സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമാക്കി ഉയർത്തുക, വർധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ബസുടമകൾ ഉന്നയിക്കുന്നു.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കണമെന്നും കോ- ഓർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു. പ്രവർത്തന ചിലവിനെ വർധനവ് അനുസരിച്ച് ബസ് ചാർജ് വർധിപ്പിയ്ക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും സംഘടന നിർദ്ദേശിച്ചു. അഞ്ചു സംഘടനകൾ ഉൾപ്പെട്ടതാണ് കോ- ഓർഡിനേഷൻ കമ്മറ്റി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News