തോമസ് ഐസക് അവതരിപ്പിക്കുന്നത് നികുതി മാറ്റങ്ങളില്ലാത്ത ആദ്യ സംസ്ഥാന ബജറ്റ്

Update: 2018-05-24 03:04 GMT
തോമസ് ഐസക് അവതരിപ്പിക്കുന്നത് നികുതി മാറ്റങ്ങളില്ലാത്ത ആദ്യ സംസ്ഥാന ബജറ്റ്
Advertising

ജി എസ് ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ്. നികുതി പരിഷ്‌കരണം പൂര്‍ണമായി കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍. നികുതി കൂട്ടി നികുതി കുറച്ചു വില കൂടും വില കുറയും ഇത്തരം പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് ഇത്തവണ അവതരിപ്പിക്കുക.

ജി എസ് ടി നിലവില്‍ വന്നതിനാല്‍ ബജറ്റിന്റെ പ്രധാന ഭാഗമായ നികുതി പരിഷ്‌കരണം ഇത്തവണ ഉണ്ടാകില്ല. ചിലവഴിക്കലുകള്‍ക്കായിരിക്കും ബജറ്റിന്റെ പ്രധാന ഭാഗമാകുക. നികുതിയേര വരുമാനത്തിലൂടെയും മറ്റു വിഭവ സമാഹരണത്തിലൂടെയും അധിക വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും ഉണ്ടാകും.

Full View

നികുതി കൂട്ടി നികുതി കുറച്ചു വില കൂടും വില കുറയും ഇത്തരം പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് ഇത്തവണ അവതരിപ്പിക്കുക. നികുതി കൂട്ടിയും കുറച്ചും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ നിയന്ത്രിക്കാന്‍ ഇനി സംസ്ഥാന ബജറ്റിലൂടെ കഴിയില്ല. പിന്നെ എന്തായിരിക്കും ഇത്തവണത്തെബജറ്റിലുണ്ടാവുക?

ജി എസ് ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ്. നികുതി പരിഷ്‌കരണം പൂര്‍ണമായി കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍. പ്രധാന വരുമാനമാര്‍ഗത്തില്‍ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനാകില്ല. പുതിയ നികുതിയേതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ഈ ബജറ്റിലുണ്ടാകുമെന്നാണ് ധനകാര്യവിദഗ്ധര്‍ പ്രവചിക്കുന്നത്. ബജറ്റിന് പുറത്ത് വിഭവ സമാഹരണത്തിലുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയുമാകും ജിഎസ്ടിക്ക് ശേഷമുള്ള പ്രതിസന്ധിയെ ധനമന്ത്രി മറികടക്കാന്‍ ശ്രമിക്കുക.

വരുമാനത്തോടൊപ്പം ചിലവഴിക്കലും ബജറ്റിന്റെ പ്രധാനഭാഗമാണ്. മുന്‍ഗണനാക്രമത്തില്‍ പദ്ധതി പദ്ധതിയേതര ചിലവുകള്‍ ക്രമീകരിക്കുന്നത് ബജറ്റിലൂടെയാണ്. ചിലവഴിക്കല്‍ മാര്‍ഗങ്ങളും അധിക വിഭവസമാഹരണവുമായിരിക്കും ഇത്തവണ മുതല്‍ ബജറ്റിന്റെ ആത്മാവുക എന്നര്‍ഥം.

Tags:    

Similar News