ഖനനത്തിനെതിരെ കഥാകൃത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍

Update: 2018-05-24 15:40 GMT
ഖനനത്തിനെതിരെ കഥാകൃത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍
Advertising

കോഴിക്കോട് കോട്ടൂര്‍ ചെങ്ങോട് മലയില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കഥാകൃത്ത് ടി പി രാജീവന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

കോഴിക്കോട് കോട്ടൂര്‍ ചെങ്ങോട് മലയില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രദേശവാസികൂടിയായ കഥാകൃത്ത് ടി പി രാജീവന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

ചെങ്ങോട് മലയില്‍ ഖനനത്തിന് അനുമതിക്കായി സ്ഥലമുടമ സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ വിവിധ വകുപ്പുകളുടെ പരിഗണനയിലുമാണ്. ഖനനത്തിന് അനുമതി നല്‍കിയാല്‍ അത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഖനനാനുമതി നല്‍കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രകൃതിയിലുള്ള സമ്പത്ത് നശിപ്പിക്കാന്‍ മനുഷ്യന് അനുവാദമില്ലെന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് കഥാകൃത്ത് ടി പി രാജീവന്‍ പറഞ്ഞു.

Full View

വിവിധ കുടുംബങ്ങളുടെ കൈവശമായിരുന്ന ചെങ്ങോട് മലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ന് ഒരു സ്വകാര്യ വ്യക്തിയുടെ കൈവശമാണ്. വെള്ളമില്ലാത്തതിനാല്‍ കൃഷി ചെയ്യാന്‍ പോലും സാധിക്കാത്തത് കൊണ്ട് കിട്ടിയ വിലക്ക് ഭൂവുടമകള്‍ ഭൂമി വില്‍ക്കുകയായിരുന്നു. ചെങ്ങോട്മലയിലും പരിസര പ്രദേശങ്ങളിലും നേരത്തെ താമസിച്ചവര്‍ക്കായി ബാലുശ്ശേരി ബ്ളോക് പ‍ഞ്ചായത്ത് നടപ്പാക്കിയ കുടിവെളള്ള പദ്ധതി ഇന്ന് കാണാനില്ല. ഇത് ഖനനത്തിന് സൌകര്യമൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അട്ടിമറിച്ചതാണെന്നും ആരോപണമുണ്ട്.

Tags:    

Similar News