പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് വിസമ്മതിച്ച പള്ളിക്കെതിരെ തോമസ് മാര്‍ തിമോത്തിയോസ്

Update: 2018-05-24 01:00 GMT
Editor : admin
പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് വിസമ്മതിച്ച പള്ളിക്കെതിരെ തോമസ് മാര്‍ തിമോത്തിയോസ്
Advertising

പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരചടങ്ങുകള്‍ നടത്താന്‍ വിസമ്മതിച്ച കുമരകം ആറ്റാമംഗലം പള്ളിക്കെതിരെ യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്.

Full View

പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരചടങ്ങുകള്‍ നടത്താന്‍ വിസമ്മതിച്ച കുമരകം ആറ്റാമംഗലം പള്ളിക്കെതിരെ യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്. ആറ്റാമംഗലം പള്ളിക്കമ്മറ്റിയുടെ നടപടി മാനുഷികവും ക്രൈസ്തവും അല്ലെന്ന് മാര്‍ തിമോത്തിയോസ് പറഞ്ഞു. താന്‍ ഇടപെട്ടാണ് പൊന്‍കുന്നം സെന്റ് തോമസ് പള്ളിയില്‍ സംസ്കാരചടങ്ങുകള്‍ നടത്തിയതെന്നും തോമസ് മാര്‍ തിമോത്തിയോസ് കോട്ടയത്ത് പറഞ്ഞു.

ഇടവകാംഗമല്ലെന്നും അന്യമതസ്ഥനെ വിവാഹം ചെയ്തുവെന്നുമുള്ള കാരണത്താലാണ് നടി പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഖൌരിയുടെ സംസ്കാരചടങ്ങുകള്‍ കുമരകം ആറ്റാമംഗലം പള്ളിയില്‍ നടത്താനാകില്ലെന്ന് പള്ളി കമ്മിറ്റി ശഠിച്ചത്. ഇതേതുടര്‍ന്ന് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ കഴിഞ്ഞ അഞ്ചാം തിയതിയാണ് സംസ്കര ചടങ്ങുകള്‍ നടന്നത്. ആറ്റാമംഗലം പള്ളിയുടെ ഈ നടപടിക്കെതിരെയാണ് കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് രംഗത്തെത്തിയത്. കമ്മിറ്റിയുടെ നടപടി മാനുഷികവും ക്രൈസ്തവവുമല്ലെന്നും തോമസ് മാര്‍ തിമോത്തിയോസ് കുറ്റപ്പെടുത്തി. താന്‍ ഇടപെട്ടാണ് പിന്നീട് പൊന്‍കുന്നം സെന്റ് തോമസ് പള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ നടത്തിയത്. മേരി ജോണ്‍ അഖൌരി ഏറെ സാമൂഹ്യസേവനങ്ങള്‍ നടത്തിയിരുന്ന സ്ത്രീയാണെന്നും കോട്ടയം ഭദ്രാസനാധിപന്‍ പറഞ്ഞു.

കുമരകത്തേക്ക് മേരി ജോണ്‍ അഖൌരിയുടെ കല്ലറ പിന്നീട് മാറ്റാമെന്ന് ബന്ധുക്കളെ താന്‍ അറിയിച്ചെങ്കിലും അവര്‍ വേണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും തോമസ് മാര്‍ തിമോത്തിയോസ് വ്യക്തമാക്കി. കുമരകം ആറ്റാമംഗലം പള്ളിയില്‍ തന്റെ സംസ്കാര ചടങ്ങുകള്‍ നടത്തണമെന്ന് മേരി ജോണ്‍ അഖൌരി നേരത്തെ ബന്ധുക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംസ്കാര ചടങ്ങുകള്‍ കുമരകത്ത് നടത്താന്‍ കഴിഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് നടി പ്രിയങ്ക ചോപ്ര പ്രതികരിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News