ബജറ്റ് സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന് തോമസ് ഐസക്

Update: 2018-05-24 01:25 GMT
Editor : admin
ബജറ്റ് സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന് തോമസ് ഐസക്
Advertising

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള പ്രഖ്യാപനങ്ങളാകും ബജറ്റിലുണ്ടാകുകയെന്ന് ധനമന്ത്രി തോമസ് ഐസക്. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികളില്‍ പണം പ്രശ്‌നമാക്കില്ല

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള പ്രഖ്യാപനങ്ങളാകും ബജറ്റിലുണ്ടാകുകയെന്ന് ധനമന്ത്രി തോമസ് ഐസക്. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികളില്‍ പണം പ്രശ്‌നമാക്കില്ല. ഈ മാസം മുപ്പതിന് മുമ്പ് ധവള പത്രം പുറത്തിറക്കുമെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു

വിഴിഞ്ഞത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക സ്ഥിതി പരുങ്ങലിലാണെങ്കിലും പാവപ്പെട്ടവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പിശുക്ക് കാണിക്കില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. എന്നാല്‍ പുതിയ കോളജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.

റോഡ് നവീകരണം പോലെ വലിയ മുതല്‍ മുടക്ക് വേണ്ട പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം കണ്ടെത്തും. ഈ ബജറ്റിന്റെ പുതുമ ഇതായിരിക്കുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം.

സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ച് ഈ മാസം മുപ്പതിന് മുമ്പ് ധവളപത്രം ഇറക്കാനാണ് ശ്രമം. കണക്കുകള്‍ കണ്ട് ജനം തീരുമാനിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. ദൈനംദിന ചെലവിനുള്ള പണം ഇപ്പോള്‍ സര്‍ക്കാരിന്റെ കയ്യിലില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ പോലും നിയന്ത്രിക്കേണ്ടി വരുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News