മലയാളികളുടെ തിരോധാനം: പാലക്കാട് നിന്ന് കാണാതായവര്‍ക്കെതിരെ യുഎപിഎ ചുമത്തി

Update: 2018-05-25 15:20 GMT
Editor : Sithara
മലയാളികളുടെ തിരോധാനം: പാലക്കാട് നിന്ന് കാണാതായവര്‍ക്കെതിരെ യുഎപിഎ ചുമത്തി
Advertising

ദുരൂഹ സാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവത്തില്‍ പാലക്കാട് അന്വേഷണ സംഘവും യുഎപിഎ ചുമത്തി.

Full View

ദുരൂഹ സാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവത്തില്‍ പാലക്കാട് അന്വേഷണ സംഘവും യുഎപിഎ ചുമത്തി. പാലക്കാട് യാക്കര, കഞ്ചിക്കോട്
എന്നിവിടങ്ങളില്‍ നിന്ന് കാണാതായവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച രണ്ട് കേസുകളിലാണ് പൊലീസ് യുഎപിഎ ചുമത്തിയത്.

യാക്കര സ്വദേശിയകളായ യഹ്‍യ, ഈസ, ഇവരുടെ ഭാര്യമാര്‍, കഞ്ചിക്കോട് സ്വദേശി ഷിബിന്‍ എന്നിവരെ കാണാതായ സംഭവത്തിലാണ് അന്വേഷണ സംഘം യുഎപിഎ ചുമത്തിയിരിക്കുന്നത്. കാണാതായ മെറിന്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം പൊലീസ് യുഎപിഎ ചുമത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഇപ്പോള്‍ പാലക്കാട് അന്വേഷണ സംഘവും ഭീകരവാദ വിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയത്. പാലക്കാടു നിന്ന് കാണാതായവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് എറണാകുളത്തെ അന്വേഷണ സംഘം ‌പാലക്കാട്ടെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയാലേ ഏതു തരത്തിലുള്ള ബന്ധമാണ് ഭീകരസംഘടനകളുമായി ഇവര്‍ക്കുള്ളത് എന്ന് പറയാനാകൂ എന്ന് പാലക്കാട് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന പാലക്കാട് ഡിവൈഎസ്പി എംകെ സുല്‍ഫിക്കര്‍ പറഞ്ഞു.

പൊലീസ് മുംബൈയില്‍ നിന്നും അറസ്റ്റു ചെയ്ത അര്‍ശി ഖുറൈശി, റിസ് വാന്‍ ഖാന്‍ എന്നിവര്‍ എറണാകുളത്തെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണിപ്പോള്‍. ഇവരെ പാലക്കാടെത്തിച്ച് ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News