കിടപ്പിലായ രോഗികള്‍ക്ക് ഓണം-പെരുന്നാള്‍ സഹായവുമായി വിദ്യാര്‍ഥികള്‍

Update: 2018-05-25 12:00 GMT
Editor : Jaisy
കിടപ്പിലായ രോഗികള്‍ക്ക് ഓണം-പെരുന്നാള്‍ സഹായവുമായി വിദ്യാര്‍ഥികള്‍
Advertising

മലപ്പുറം തുറക്കല്‍ എച്ച്.എം.എസ് എ.യു.പി സ്കൂളിലെ ജെ.ആര്‍.സി യൂണിറ്റും മഞ്ചേരി പെയ്ന്‍ ആന്റ് പാലിയേറ്റീവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്

Full View

പെരുന്നാളും-ഓണവും ആഘോഷിക്കുന്ന കിടപ്പിലായ രോഗികളെ സഹായിക്കാന്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മ. മലപ്പുറം തുറക്കല്‍ എച്ച്.എം.എസ് എ.യു.പി സ്കൂളിലെ ജെ.ആര്‍.സി യൂണിറ്റും മഞ്ചേരി പെയ്ന്‍ ആന്റ് പാലിയേറ്റീവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പിടിയരിയില്‍ കരുതലും തലോടലും എന്ന പദ്ധതിയിലൂടെ നിരവധി രോഗികള്‍ക്കാണ് സഹായം ലഭിച്ചത്.

വിദ്യാര്‍ഥികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു പിടിയരിയില്‍ കരുതലും തലോടലും എന്നതി നടപ്പാക്കിയത്. തുറക്കല്‍ എച്ച്.എം.എസ് എ.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒരോ മനസ്സോടെ പദ്ധതി ഏറ്റെടുത്തു.സ്വന്തം വീടുകളില്‍നിന്നുമാണ് കുട്ടികള്‍ വിവിധ ഭക്ഷ്യപദാര്‍ഥങ്ങള്‍ കെണ്ടുവന്നത്.250കിലോ പച്ചരി,150കിലോ പഞ്ചസാര, 20കിലോ ചായപ്പൊടി,ശര്‍ക്കര 50കിലോ,1200നാളികേരം,വിവിധ പയറു വര്‍ഗ്ഗങ്ങള്‍,ഉളളികള്‍ എന്നിവ കുട്ടികള്‍ ശേഖരിച്ചു. മഞ്ചേരി പെയ്ന്‍ ആന്റ് പാലിയേറ്റീവുമായി ചേര്‍ന്ന് ഭക്ഷ്യ വിഭവങ്ങള്‍ രോഗികളുടെ വീടുകളിലെത്തിച്ചു.വിശപ്പുരഹിത പദ്ധതിയായ പിടിയരി പദ്ധതി വരും വര്‍ഷങ്ങളിലും നടത്തനാണ് ഈ കുരുന്നുകളുടെ തീരുമാനം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News