വൈദ്യുതി ബില്ല് അടക്കുന്നതിനുള്ള തീയതി കെ.എസ്.ഇ.ബി നീട്ടി
Update: 2018-05-25 20:53 GMT
അതിനിടെ വൈദ്യതി, വെള്ളം എന്നിവയുടെ ബില്ലുകള്‍ക്ക് നാളെ കൂടി പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി
500, 1000 നോട്ടുകള്‍ അസാധുവായ സാഹചര്യത്തിലെ ബുദ്ധി മുട്ട് പരിഗണിച്ച് ബില്ല് അടക്കുന്നതിനുള്ള തീയതി കെ.എസ്.ഇ.ബി നീട്ടി. വൈദ്യുതി ബില്ല് വന്നവര്‍ക്ക് ഈ മാസം 17 വരെ ബില്ലടക്കാന്‍ സമയം നല്‍കി. ഇതിനിടയില്‍ ബില്ല് അടക്കാത്തതിന്‍റെ പേരില്‍ വൈദ്യുതി ബന്ധം വിഛേദിക്കില്ല. കുടിശ്ശിക അടക്കേണ്ടവര്‍ക്കും ഈ ഇളവ് ലഭിക്കുമെന്നും കെ.എസ്.ഇ.ബി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അതിനിടെ വൈദ്യതി, വെള്ളം എന്നിവയുടെ ബില്ലുകള്‍ക്ക് നാളെ കൂടി പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി.