മാനേജ്മെന്റ് പീഡിപ്പിക്കുന്നുവെന്ന് പരാതി: കേരള ലോ അക്കാദമി ലോ കോളജില്‍ വിദ്യാര്‍ഥി സമരം

Update: 2018-05-25 13:56 GMT
Editor : Trainee
മാനേജ്മെന്റ് പീഡിപ്പിക്കുന്നുവെന്ന് പരാതി: കേരള ലോ അക്കാദമി ലോ കോളജില്‍ വിദ്യാര്‍ഥി സമരം
Advertising

വിദ്യാര്‍ഥി അവകാശങ്ങള്‍ക്കായി തുടര്‍ സമരം നടത്താനാണ് എ ഐ എസ് എഫ്, കെ എസ് യു, എം എസ് എഫ് എന്നീ സംഘടനകളുടെ തീരുമാനം

സ്വാശ്രയ ലോ കോളജായ കേരള ലോ അക്കാദമിയില്‍ ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അച്ചടക്ക നടപടികളുടെയും പേരില്‍ പീഡിപ്പിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍. മാനേജ്മെന്‍റിന്‍റെ നടപടികള്‍ക്കെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കോളജില്‍ സംയുക്ത സമരം തുടങ്ങി. എ ഐ എസ് എഫ്, കെ എസ് യു, എം എസ് എഫ് എന്നീ സംഘടനകളാണ് സമര രംഗത്തുള്ളത്.

പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവം കോളജില്‍ കാമ്പയിന്‍ ചെയ്യാന്‍ അനുവദിക്കാത്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാന്‍ വിദ്യാര്‍ഥി സംഘടനകളെ പ്രേരിപ്പിച്ചത്. ഇന്‍റേണല്‍ മാര്‍ക്ക് വിവേചനപരമായി ഉപയോഗിക്കുന്നുവെന്ന ആരോപണവും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നു

പ്രതികരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതായും പരാതിയുണ്ട്. വിദ്യാര്‍ഥി അവകാശങ്ങള്‍ക്കായി തുടര്‍ സമരം നടത്താനാണ് എ ഐ എസ് എഫ്, കെ എസ് യു, എം എസ് എഫ് എന്നീ സംഘടനകളുടെ തീരുമാനം. കോളജില്‍ യൂനിറ്റുണ്ടെങ്കിലും എസ് എഫ് ഐ സമര രംഗത്തിനില്ല. വിദ്യാര്‍ഥി സമരത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളജ് പ്രി‍ന്‍സിപ്പല്‍ തയാറായില്ല.

Full View
Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News