വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് കണ്ണമംഗലം പഞ്ചായത്ത് ലീഗിന്റെ അഭിമാനപ്രശ്നം

Update: 2018-05-25 01:54 GMT
വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് കണ്ണമംഗലം പഞ്ചായത്ത് ലീഗിന്റെ അഭിമാനപ്രശ്നം
Advertising

തന്നെ ബലാല്‍സംഗം ചെയ്ത മുസ്ലിം ലീഗ് നേതാവിനെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന കാരണം പറഞ്ഞാണ് കണ്ണമംഗലം പഞ്ചായത്ത് ചെങ്ങാനി വാര്‍ഡ് മെംബര്‍ രാജിവെച്ചത്

മലപ്പുറം വേങ്ങരയില്‍ നിയമസഭാ ഉപതെര‍ഞ്ഞെടുപ്പ് നടക്കും മുന്‍പ് രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഈ മാസം പതിനേഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ജനകീയ മുന്നണിയും മുസ്ലിം ലീഗും തമ്മിലാണ് മല്‍സരം.

Full View

തന്നെ ബലാല്‍സംഗം ചെയ്ത മുസ്ലിം ലീഗ് നേതാവിനെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന കാരണം പറഞ്ഞാണ് ചെങ്ങാനി വാര്‍ഡ് മെംബര്‍ രാജിവെച്ചത്. രാജിവെച്ച മെംബറും കുറേ നാട്ടുകാരും പിന്തുണക്കുന്ന ജനകീയ മുന്നണിയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സര രംഗത്തുള്ളത്. സിപിഎമ്മിന്റെ പിന്തുണയും ജനകീയ മുന്നണിക്കാണ്.

242 വോട്ടിന് കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡില്‍ ഇത്തവണയും അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിലാണ് ലീഗ്. പി കെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാം. അതിനാല്‍ തന്നെ കണ്ണമംഗലം പഞ്ചായത്ത് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് അഭിമാന പ്രശ്നമായാണ് മുസ്ലിം ലീഗ് കാണുന്നത്.

Tags:    

Similar News