കാലം മാറിയെന്ന് മുതിര്‍ന്ന സിനിമാ നേതാക്കള്‍ മനസിലാക്കണം : സുജ സൂസന്‍ ജോര്‍ജ്ജ്

Update: 2018-05-25 02:48 GMT
കാലം മാറിയെന്ന് മുതിര്‍ന്ന സിനിമാ നേതാക്കള്‍ മനസിലാക്കണം : സുജ സൂസന്‍ ജോര്‍ജ്ജ്
Advertising

കേരളത്തിലെ സിനിമ സംഘടനകള്‍ അവരുടെ സ്ത്രീ വിരുദ്ധ സമീപനം പുനരാലോചിക്കണം

നടി ആക്രമിക്കപ്പെട്ട കേസില്‍ സൂപ്പര്‍താരം ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജ്ജ്. സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കേസുകളിൽ ഉന്നതർ എന്നും രക്ഷപ്പെടുകയാണ് പതിവ്. അത് കേന്ദ്ര മന്ത്രി ആയാലും സിനിമയിലെ ഹാസ്യനടനായാലും. അതിന് മാറ്റം വരുത്താനുള്ള ഇച്ഛാശക്തി കേരള മുഖ്യമന്ത്രി കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ സുജ ഫേസ്ബുക്കില്‍ കുറിച്ചു.

സുജയുടെ പോസ്റ്റ്

അതിനീചമായി ഒരു നടി ആക്രമിക്കപ്പെട്ട കേസിൽ സൂപ്പർ താരം ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരള സർക്കാരിനെയും ആഭ്യന്തര മന്ത്രി സഖാവ് പിണറായി വിജയനെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു.

സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കേസുകളിൽ ഉന്നതർ എന്നും രക്ഷപ്പെടുകയാണ് പതിവ്. അത് കേന്ദ്ര മന്ത്രി ആയാലും സിനിമയിലെ ഹാസ്യനടനായാലും. അതിന് മാറ്റം വരുത്താനുള്ള ഇച്ഛാശക്തി കേരള മുഖ്യമന്ത്രി കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

കേരളത്തിലെ സിനിമാ ലോകം തികഞ്ഞ സ്ത്രീവിരുദ്ധതയുടെയും മാഫിയ നിയന്ത്രണത്തിന്റെയും ലോകമാണെന്ന ആരോപണം ഏറെക്കുറെ ശരിയെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.

കേരളത്തിലെ സിനിമ സംഘടനകൾ അവരുടെ സ്ത്രീ വിരുദ്ധ സമീപനം പുനരാലോചിക്കണം. കാലം മാറിയെന്ന് മുതിർന്ന സിനിമാ നേതാക്കൾ മനസ്സിലാക്കണം. ഇന്നലത്തെ മലയാള സിനിമാലോകമാവില്ല നാളത്തേതെന്ന് പ്രത്യാശിക്കുന്നു.

ടിപി സെൻകുമാർ ഡിജിപി സ്ഥാനത്ത് നിന്ന് മാറിയതാണ് ഈ കേസിൽ ശരിയായ അന്വേഷണത്തിന് ഒരു കാരണമായത് എന്നതും കാണണം. ദിലീപിനെ ആദ്യം ചോദ്യം ചെയ്തപ്പോൾ മാധ്യമ ശ്രദ്ധക്കുള്ള അനാവശ്യ നടപടി എന്നാണ് അന്ന് ഡിജിപി ആയിരുന്ന സെൻകുമാർ പറഞ്ഞത്.

ഗുണ്ടകളെ അയച്ച് ലൈംഗികമായി പീഡിപ്പിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കാമെന്ന കൊച്ചിസിനിമ കാണിച്ചു തന്ന പുതിയ പാഠത്തെ മുളയിലെ നുള്ളാന്‍ കഴിഞ്ഞത് കേരളാ പോലീസിന്റെ വിജയം.

എന്തൊക്കെ ദൗര്‍ബ്ബല്യങ്ങള്‍ ഉണ്ടെങ്കിലും ഒരിക്കല്‍ കൂടി സിനിമയിലെ സ്ത്രീ കൂട്ടായ്മക്ക്(WCC) ശക്തമായ പിന്തുണയും അഭിനന്ദനങ്ങളും.

Full View
Tags:    

Similar News