ചെങ്ങറ സമര ഭൂമിയിലെ രണ്ട് സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ

Update: 2018-05-25 20:09 GMT
ചെങ്ങറ സമര ഭൂമിയിലെ രണ്ട് സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ
Advertising

സമരഭൂമിയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം ശ്രമം പാളിയെന്ന് ചെങ്ങറ സമര നേതാക്കൾ വ്യക്തമാക്കി

പത്തനംതിട്ട ചെങ്ങറ സമര ഭൂമിയിലെ അംബേദ്കർ ഗ്രാമ വികസന സൊസൈറ്റിയും സാധുജന വിമോചന സംയുക്ത വേദിയും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണ. സമരഭൂമിയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം ശ്രമം പാളിയെന്ന് ചെങ്ങറ സമര നേതാക്കൾ വ്യക്തമാക്കി. ഇരു വിഭാഗങ്ങളും തമ്മിലുളള സംഘർഷത്തെ തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കിയിരുന്നു. ഇതിന് ശേഷമാണ് ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചെങ്ങറ നിവാസികളുടെ തീരുമാനം.

Full View

സാധുജന വിമോചന സംയുക്ത വേദി പ്രവർത്തകർക്ക് അംബേദ്കർ ഗ്രാമ വികസന സൊസൈറ്റി പ്രവർത്തകർ കോളനിയിലേക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് ചെങ്ങറയിൽ സംഘർഷാന്തരീക്ഷം ഉണ്ടായത്. പുറത്താക്കപ്പെട്ടവർക്ക് സിപിഎം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു - ചെങ്ങറയിൽ ഭിന്നിപ്പുണ്ടാക്കി ഭൂസമരം പൊളിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് ചെങ്ങറ സമര നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയമല്ല ഭൂമിയാണ് പ്രധാന പ്രശ്നമെന്നും അവർ പറഞ്ഞു.

ടി. ആർ ശശി സൊസൈറ്റിക്കും തോന്ന്യമല രാഘവൻ വേദിക്കും നേതൃത്വം നൽകും. എന്നാൽ ചെങ്ങറ സമരത്തിന് ആദ്യം മുതൽ നേതൃത്വം നൽകുകയും പിന്നീട് ഇവിടം വിട്ടുപോവുകയും ചെയ്ത ളാഹ ഗോപാലനെ ഒപ്പം ചേർക്കില്ലെന്ന് അവർ അറിയിച്ചു. വേദിയിൽ സൊസൈറ്റി അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News