ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം തുടരുന്നു

Update: 2018-05-25 03:48 GMT
Editor : Sithara
ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം തുടരുന്നു
Advertising

മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളും സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് വിവിധ രീതിയിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം തുടരുന്നു. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളും സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് വിവിധ രീതിയിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.

Full View

ചെറിയ ചെറിയ കൂട്ടങ്ങളായി കൂടുതല്‍ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനകളെല്ലാം ശ്രദ്ധിച്ചത്. പല തരത്തിലായിരുന്നു കൂട്ടായ്മകള്‍ എതിര്‍പ്പറിയിച്ചത്. എറണാകുളം ദര്‍ബാര്‍ഹാളില്‍ ചിത്രകാരന്മാര്‍ വരച്ച് പ്രതിഷേധിച്ചു.

തിരുവനന്തപുരം മാനവീയം വീഥിയില്‍ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ ഒത്തുകൂടി. കെ.എസ്.യു സംസ്ഥാന കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചില സംഘടനകള്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News