സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യം തേടി
ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്
കൊല്ലത്ത് സ്കൂളിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ രണ്ട് അധ്യാപികമാർ മുൻകൂർ ജാമ്യം തേടി. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതിനിടെ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ 20നാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൌരി നേഹ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിന്റെ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയത്. കിസ്തയിലിരിക്കെ കഴിഞ്ഞ ദിവസം ഗൌരി മരിച്ചു. ഇതിന് പിന്നാലെയാണ് അധ്യാപികമാരായ ക്രസൻസ് നെവിസ്, സിന്ധു പോൾ എന്നിവര്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. മാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടി കളുടെയും സമ്മർദ്ദം മൂലം പോലീസ് പീഡിപ്പിക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മരണത്തിന് കാരണം. സംഭവം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ സിസി ടിവി പരിശോധിക്കാമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതിനിടെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. അധ്യാപകരുടെ മാനസിക പീഡനത്തെതുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം.
അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഗൌരിയെ ആദ്യമെത്തിച്ച കൊല്ലം ബെൻസിഗർ ആശുപത്രിയിൽ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പരാതിയുണ്ട്. പൊലീസ് ആശുപത്രിയില്‍ പരിശോധനയും നടത്തിയിരുന്നു.