ആനക്കോട്ടയില്‍ നിന്ന് ആനക്കൊമ്പ് കടത്തുന്നതിനിടെ മൂന്ന് പാപ്പാന്മാര്‍ പിടിയില്‍
ഷൊര്‍ണൂര്‍ കൊളപ്പുള്ളി സ്വദേശി ഗണേഷ്, ചേര്‍ത്തല സ്വദേശി ഉഷ കുമാര്‍ കോഴിക്കോട് സ്വദേശി പ്രേമന്‍ എന്നിവരാണ് പിടിയിലായത്. ആന കോട്ടയിലെ ജീവനക്കാരാണ് പിടിയിലായ മൂന്ന് പേരും.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ആനക്കോട്ടയില്‍നിന്ന് ആനക്കൊമ്പ് കടത്തുന്നതിനിടെ മൂന്ന് ജീവനക്കാര്‍ പിടിയില്‍. മൂന്നുപേരും ആനക്കോട്ടയില്‍ പാപ്പാന്‍മാരായി ജോലി ചെയ്യുന്നവരാണ്. വനം വകുപ്പിന്റ വിജിലന്‍സ്പ് സ്‌ക്വാഡാണ് സംഘത്തെ പിടികൂടിയത്.
ഗുരുവായൂര്‍ ദേവസ്വം ആനകോട്ടയില്‍ നിന്ന് ആനക്കൊമ്പ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 3 പാപ്പാന്‍മാര്‍ പിടിയിലായത്. പുറത്തെത്തിച്ച ആനക്കൊമ്പിന്റെ ഭാഗങ്ങള്‍ ഇരുചക്രവാഹനത്തില്‍ കടത്താനായിരുന്നു ശ്രമം. ഷൊര്‍ണൂര്‍ കൊളപ്പുള്ളി സ്വദേശി ഗണേഷ്, ചേര്‍ത്തല സ്വദേശി ഉഷ കുമാര്‍ കോഴിക്കോട് സ്വദേശി പ്രേമന്‍ എന്നിവരാണ് പിടിയിലായത്. ആന കോട്ടയിലെ ജീവനക്കാരാണ് പിടിയിലായ 3 പേരും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാംകുളം ഫ്‌ളയിംഗ് സ്‌കോഡ് ഡി.എഫ്.ഒ.ജി.പ്രസാദിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഫ്‌ളയിംഗ് സ്‌കോഡാണ് ആനക്കോട്ട പരിസരത്ത് പരിശോധന നടത്തിയത്. ഇതിനിടയിലാണ് പ്രതികള്‍ വില്‍പ്പനയ്ക്കായി ആനകൊമ്പുകള്‍ കവറിലാക്കി ബൈക്കില്‍ വന്നത്. ഇവരില്‍ നിന്ന് 6 ആനകൊമ്പുകളുടെ അഗ്രഭാഗങ്ങള്‍ പിടികൂടിയിട്ടുണ്ട്. വനം വകുപ്പ് വിജിലന്‍സ് വിഭാഗം ഡിഎഫ്ഒ ജി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്