പി.ജിംഷാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം വഴിമുട്ടുന്നു

Update: 2018-05-26 22:08 GMT
Editor : Jaisy
പി.ജിംഷാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം വഴിമുട്ടുന്നു
Advertising

കേസില്‍ ഒരാളെപ്പോലും ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല

Full View

യുവ എഴുത്തുകാരന്‍ പി.ജിംഷാര്‍ ആക്രമിക്കപ്പെട്ടു എന്ന പരാതിയില്‍ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. പടച്ചോന്റെ ചിത്ര പ്രദര്‍ശനം എന്ന കഥ എഴുതിയതിന്റെ പേരില്‍ ക്രൂരമായ മര്‍ദനമേറ്റു എന്നായിരുന്നു ജിംഷാറിന്റെ പരാതി. കേസില്‍ ഒരാളെപ്പോലും ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.

ചാലിശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ജാഫര്‍ എന്ന യുവാവാണ് ആക്രമിച്ചതെന്നാണ് ജിംഷാര്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. ജാഫറിനെയും കുടുംബത്തെയും വിശദമായി ചോദ്യംചെയ്തെങ്കിലും ഇയാള്‍ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇതിനു ശേഷം പരസ്പര വിരുദ്ധമായ മൊഴികളാണ് ജിംഷാര്‍ നല്‍കിയതെന്ന് പൊലീസ് പറയുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ അറുപതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. പരാതിയുടെ ഗൌരവം കണക്കിലെടുത്ത് കാര്യക്ഷമമായി കേസ് അന്വേഷിച്ചതായി ചാലിശ്ശേരി എസ്ഐ സിആര്‍ രാജേഷ്കുമാര്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ കഴന്പില്ലെന്നതാണ് ഇപ്പോഴത്തെ പൊലീസ് നിഗമനം.

കഴിഞ്ഞ മാസം 24നാണ് പടച്ചോന്റെ ചിത്ര പ്രദര്‍ശനം എന്ന പുസ്തകത്തിന്റെ പേരില്‍ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജിംഷാര്‍ പരാതി നല്‍കിയത്. പെരുമ്പിലാവിനടുത്ത് കൂറ്റനാടുവെച്ച് മര്‍ദ്ദനമേറ്റു എന്നായിരുന്നു പരാതി. കൂറ്റനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ജിംഷാര്‍ ചികിത്സ തേടുകയും ചെയ്തു. ജിംഷാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലുടനീളം നിരവധി പരിപാടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News