ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്റർ മാറ്റി
ഇന്ന് രാവിലെ എംഎൽഎ ബന്ധുക്കളോടും സഹപ്രവർത്തകരോടും സംസാരിച്ചിരുന്നു
എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കുപറ്റിയ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്റർ മാറ്റി. നിലവിൽ ഐസിയുവിലാണുള്ളത്. ഇന്ന് രാവിലെ 11നാണ് എംഎൽഎയെ ഐസിയുവിലേക്ക് മാറ്റിയത്. കഴിഞ്ഞ ഞായറാഴ്ച അപകടം നടന്നതിന് ശേഷം ഉമാ തോമസ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു ചികിത്സയിൽ തുടർന്നിരുന്നത്.
ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് നിലനിൽക്കുന്നുണ്ടെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പൂർണമായി ആരോഗ്യനിലയിൽ മുന്നേറ്റമില്ലെങ്കിലും മികച്ച പുരോഗതിയുണ്ട്.
ഇന്ന് രാവിലെ എംഎൽഎ ബന്ധുക്കളോടും സഹപ്രവർത്തകരോടും സംസാരിച്ചിരുന്നു.
കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയിൽനിന്ന വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ എംഎൽഎയെ അതീവ ഗുരുതര അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. പരിപാടിയിലെ സുരക്ഷാ വീഴ്ചയിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വാർത്ത കാണാം -