അതിജീവനത്തിന്‍റെ നേര്‍സാക്ഷ്യം; മുണ്ടക്കൈ നൃത്തശിൽപവുമായി വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ
അതിജീവനത്തിന്‍റെ താളച്ചുവടുകളുമായി ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച നൃത്തശില്പത്തെ നെഞ്ചിടിപ്പോടെയാണ് ആദ്യം സദസ്സ് എതിരേറ്റത്
Update: 2025-01-04 07:38 GMT
തിരുവനന്തപുരം: ഉരുൾ ദുരന്തത്തെ ഉൾക്കരുത്ത് കൊണ്ട് നേരിട്ട ചൂരൽമല വെള്ളാർമല സ്കൂളിലെ മിടുക്കരായിരുന്നു ആദ്യദിവസം തന്നെ കലോത്സവ നഗരിയിലെ താരങ്ങൾ. അതിജീവനത്തിന്‍റെ താളച്ചുവടുകളുമായി ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച നൃത്തശില്പത്തെ നെഞ്ചിടിപ്പോടെയാണ് ആദ്യം സദസ്സ് എതിരേറ്റത്.