കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നു; ഈ വര്‍ഷം ഇടുക്കിയില്‍ മാത്രം 246 കേസുകള്‍
ഒരു ഇടവേളക്ക് ശേഷം ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു
ഒരു ഇടവേളക്ക് ശേഷം ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013ല്‍ ഷെഫീക്ക് എന്ന നാലു വയസ്സുകാരന്‍ രക്ഷകര്‍ത്താക്കളുടെ ക്രൂരതക്ക് ഇരയായത് കേരളീയസമൂഹം മറക്കുന്നതിന് മുന്‍പാണ് ജില്ലയില്‍ നിന്ന് മറ്റൊരു ക്രൂരപീഡനം കൂടി പുറത്തുവന്നത്.
2016 ജനുവരി മുതല്‍ ഇതുവരെ ജില്ലയില്‍ കുട്ടികള്‍ക്കെതിരെ നടന്നത് 246 അതിക്രമങ്ങള്‍. ഇതില്‍ 52 കേസുകള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമമാണ്. ഇരകളാക്കപ്പെട്ടവരില്‍ 10 പേര്‍ ആണ്‍കുട്ടികളാണ്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ഒരു കേസും കുട്ടികളെ കാണാതായതില്‍ ഒന്‍പത് കേസ്സുകളും ഇതില്‍ പെടും. ലൈംഗികാതിക്രമങ്ങള്‍, ദേഹോപദ്രവങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടവിധം സംരക്ഷണം നല്‍കാതിരിക്കല്‍ തുടങ്ങിയവയയാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ അധികവും.
2013 ജൂലൈ 15നാണ് ഷെഫീക്ക് എന്ന നാലുവയസ്സുകാരന്‍ ജില്ലയില്‍ മാതാപിതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായത്. മരണത്തില്‍ നിന്ന് കരകയറിയ ഷെഫീക്ക് ഇപ്പോഴും ചികിത്സയിലാണ്. അതിന്‍റെ ഓര്‍മ്മകള്‍ മായും മുന്‍പേയാണ് കഴിഞ്ഞ ദിവസം നൌഫല്‍ എന്ന ഒന്‍പതു വയസ്സുകാരന്‍ രക്ഷകര്‍ത്താക്കളുടെ പീഡനത്തിന് ഇരയായത്. കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.