യാത്രക്കിടയിൽ കണ്ട അനധികൃത നിലംനികത്തൽ കൃഷിമന്ത്രി നേരിട്ട് തന്നെ തടഞ്ഞു

Update: 2018-05-26 04:18 GMT
Editor : Ubaid
യാത്രക്കിടയിൽ കണ്ട അനധികൃത നിലംനികത്തൽ കൃഷിമന്ത്രി നേരിട്ട് തന്നെ തടഞ്ഞു
Advertising

തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ അഷ്ടമം പാടശേഖരത്തിലെ അനധികൃത നികത്താണ് കൃഷി മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്.

Full View

യാത്രക്കിടയിൽ കൃഷിമന്ത്രി നേരിട്ട് കണ്ട അനധികൃത നിലംനികത്തൽ വഴിയാത്രയിൽ വച്ച് തന്നെ തടഞ്ഞു. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ അഷ്ടമം പാടശേഖരത്തിലെ അനധികൃത നികത്താണ് കൃഷി മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തഹസീൽദാർ എത്തി പാടം പൂർവ സ്ഥിതിയിലാക്കി.

കുട്ടനാട്ടിലെ ഒരു നെൽകർഷക സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുമ്പാഴാണ് നിലംനികത്തൽ മന്ത്രിയുടെ ശ്രദ്ധയിൽ പെടുന്നത്. സ്ഥലത്തിറങ്ങിയ മന്ത്രി കളക്ടറെ ഉടൻ ഫോണിൽ ബന്ധപ്പെട്ട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു. പാടശേഖരങ്ങൾ രണ്ട് ഭാഗത്തായാണ് നികത്തൽ നടന്നത്. രണ്ടു കൃഷിചെയ്യുന്ന പാടത്ത് സ്വകാര്യവ്യക്തികളാണ് നിലം നികത്തുന്നതെന്ന് നാട്ടുകാർ മന്ത്രിയോട് പരാതി പറഞ്ഞു. ഇതോടെ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ മന്ത്രി കളക്ടർക്ക് നിർദേശം നൽകി. കളക്ടറുടെ നിർദേശപ്രകാരം കുട്ടനാട് തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാവിലെ തന്നെ സ്ഥലത്തെത്തി നികത്തൽ തടഞ്ഞു.

നികത്താനായ് പാടശേഖരത്ത് നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്ത് പാടം കൃഷി യോഗ്യമാക്കാനാണ് തീരുമാനം. നിയമവിരുദ്ധമായി നികത്തിയ വ്യക്തിക്കെതിരെ നടപടിയെടുക്കാനുള്ള നീക്കവും ആരംഭിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News