സിഐ ഓഫീസിലെ വെടിവെപ്പ് കേസില്‍ ഹിമവല്‍ ഭദ്രാനന്ദയുടെ വിചാരണ ഇന്ന്

Update: 2018-05-26 21:42 GMT
സിഐ ഓഫീസിലെ വെടിവെപ്പ് കേസില്‍ ഹിമവല്‍ ഭദ്രാനന്ദയുടെ വിചാരണ ഇന്ന്
Advertising

സി ഐ ഓഫിസില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തെങ്കിലും അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കുമാര്‍ തോക്ക് തട്ടിത്തെറിപ്പിച്ചതിനാല്‍ അനിഷ്ട സംഭവങ്ങളൊഴിവാകുകയായിരുന്നു.

ആലുവ സിഐ ഓഫീസില്‍ വെടിവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ ഇന്ന് വിചാരണ ചെയ്യും. പറവൂര്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍.

2008 മെയ് 18നാണ് കേസിനാസ്പദമായ സംഭവം. സി ഐ ഓഫിസില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തെങ്കിലും അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കുമാര്‍ തോക്ക് തട്ടിത്തെറിപ്പിച്ചതിനാല്‍ അനിഷ്ട സംഭവങ്ങളൊഴിവാകുകയായിരുന്നു. ആത്മഹത്യാ ശ്രമം, വധശ്രമം, മാരകായുധം കൈവശം വെക്കലും ഉപയോഗിക്കലും തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Tags:    

Similar News