Writer - ഹാഷി മുഹമ്മദ്
Hashi Mohamed is a barrister and author of People Like Us: What it Takes to Make it in Modern Britain
കായംകുളം കൃഷ്ണപുരം കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷണത്തിലാണ് കണ്ടെത്തൽ
തെങ്ങുകളിൽ വ്യാപകമാകുന്ന വെള്ളീച്ചകളെ കണ്ടെത്തി. കായംകുളം കൃഷ്ണപുരം കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷണത്തിലാണ് കണ്ടെത്തൽ. വിവിധ പ്രദേശങ്ങളിലെ തെങ്ങുകളിലാണ് ശാസ്ത്രസംഘത്തിന്‍റെ ഗവേഷണം നടന്നത്. തെങ്ങിൽനിന്നും നീരൂറ്റി കുടിക്കുന്ന വിഭാഗത്തിൽപെടുന്ന വെളുത്ത നിറത്തിലുള്ള ഈ ചെറുപ്രാണികൾ തെങ്ങോലകളുടെ അടി വശത്തായി കൂട്ടംകൂട്ടമായാണ് താമസിക്കുന്നത്.
വെള്ളീച്ചകൾ പുറപ്പെടുവിക്കുന്ന മധുരസ്രവം ഓലകളുടെ പ്രതലത്തിൽ ചാരപ്പൂപ്പൽ പോലെ വളരുന്നു .വെളുത്ത നിറത്തിൽ കാണുന്ന ചെറുപ്രാണികൾ പറന്നു സഞ്ചരിക്കുന്നവയാണെന്ന് കണ്ടാൽ തോന്നില്ല. ഇത്തരത്തിലുള്ള തെങ്ങോലയുടെ പുറം ഭാഗത്ത് പൂപ്പൽ ബാധ കർഷകരിൽ ആശങ്ക പടർത്തിയിരുന്നു. എന്നാൽ കർഷകൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഗവേഷകർ പറയുന്നത്.
തെങ്ങുകളിൽ മാത്രമല്ല വാഴ, കറിവേപ്പ്, പേര, കിഴങ്ങ് വർഗങ്ങൾ തുടങ്ങിയ വിളകളിലും വെള്ളീച്ച ബാധ കണ്ടെത്തിയിട്ടുണ്ട്. ശാത്രഞ്ജർ കുട്ടനാട് പ്രദേശങ്ങളിൽ നടത്തിയ സർവേയിൽ ചിലന്തി, ലേഡി ബേർഡ്, വർഗത്തിൽപെട്ട ചെറുവണ്ടുകൾ വെള്ളീച്ചകളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേപ്പെണ്ണ സോപ്പ് മിശ്രിതം തളിച്ചാലും വെള്ളീച്ചകളെ നിയന്ത്രിക്കാൻ കഴിയുമെന്നും ശാസ്ത്രഞ്ജർ പറയുന്നു.