സി ദിവാകരനെ സിപിഐ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി
സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരനെ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി.
സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരനെ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇന്ന് ചേര്‍ന്ന കൊല്ലം ജില്ലാ എക്സിക്യൂട്ടീവാണ് ദിവാകരനെ ഒഴിവാക്കി കരുനാഗപ്പള്ളിയിലെ പട്ടിക തയാറാക്കിയത്. മുല്ലകര രത്നാകരനും കെ രാജുവിനും ഒരു അവസരം കൂടി നല്‍കും.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ എക്സിക്യുട്ടീവിലാണ് സി ദിവാകരനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ജില്ലാ എക്സിക്യുട്ടീവിലെ ഭൂരിഭാഗം പേരും സി ദിവാകരന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തു. ഇതേതുടര്‍ന്നാണ് സി ദിവാകരന് പകരം ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രനെ കരുനാഗപ്പള്ളിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സി ദിവാകരനെ ഒഴിവാക്കുന്നതിനെ ജില്ലാ എക്സിക്യൂട്ടീവില്‍ ഒരുവിഭാഗം ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ച് നെടുമങ്ങാടോ മറ്റോ ആലോചിക്കാമെന്ന് കാനം രാജേന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു.
എന്നാല്‍ രണ്ട് തവണ പൂര്‍ത്തിയാക്കിയ മുല്ലക്കര രത്നാകരനെ ചടമംഗലത്തും കെ രാജുവിനെ പുനലൂരിലും വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ചാത്തന്നൂരില്‍ നിലവിലെ എംഎല്‍എ ജി എസ് ജയലാല്‍ ആകും സ്ഥാനാര്‍ഥി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം പി എസ് സുപാല്‍ എന്നിവരെ പൂര്‍ണമായി അവഗണിച്ചെന്നും എക്സിക്യൂട്ടിവില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.