ഇ അഹമ്മദിന്‍റെ മൃതദേഹത്തോട് അനാദരവ്: കേന്ദ്ര സര്‍ക്കാരിനെ തിരെ നിയമനടപിക്ക് മുസ്ലീംലീഗ് ഒരുങ്ങുന്നു
മുസ്ലീംലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്, മത്സരിക്കാന്‍ താത്പര്യം ഉണ്ടങ്കിലും യുപി ഇലക്ഷന്റെ റിസല്‍ട്ട് വന്നതിന് ശേഷം അന്തിമ തീരുമാനം പറയാമെന്നാണ് കുഞ്ഞാലിക്കുട്ടി നേത്യത്വത്തെ അറിയിച്ചിരിക്കുന്നത്
ഇ അഹമ്മദ് എംപിയുടെ മ്യതദേഹത്തോട് കാണിച്ച അനാദരവ് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ തിരെ നിയമനടപിക്ക് മുസ്ലീംലീഗ് ഒരുങ്ങുന്നു.ഡല്‍ഹിയില്‍ പ്രതിപക്ഷ നിരയിലുള്ള എംപിമാരെ പങ്കെടുപ്പിച്ച് പ്രതിഷേധ ധര്‍ണ്ണ നടത്താനും ആലോചിക്കുന്നുണ്ട്.മുസ്ലീംയൂത്ത് ലീഗ് കേന്ദ്രനിലപാടിനെതിരെ നാളെ രാജ്ഭവന് മുന്നില്‍ സമരം നടത്തും.ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അടിയന്തര പ്രവര്‍ത്തക സമിതി യോഗം ഇന്ന് ലീഗ് വിളിച്ചിട്ടുണ്ട്..മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകാനാണ് സാധ്യത.
ഇ അഹമ്മദിന്റെ മരണവും,അതിനോട് അനുബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങളും വിശദമായി ചര്‍ച്ച ചെയ്യാനാണ് അടിയന്തര യോഗം.കേന്ദ്ര സര്‍ക്കാരിനെതിരെ സാധ്യമായ രീതിയിലെല്ലാം നീങ്ങാന് തീരുമാനിച്ചിട്ടുണ്ട്.വിഷയത്തില്‍ ലീഗ് നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്ന് ഹൈക്കമാന്റ് നേത്യത്വത്തെ അറിയിച്ചു.ഈ സാഹചരത്തില്‍ പ്രതിപക്ഷ എംപിമാരെ അണിനിരത്തി ഈ ആഴ്ച തന്നെ ദില്ലിയില്‍ ധര്‍ണ്ണ സംഘടിപ്പിക്കാനാണ് നീക്കം.വിശദീകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും ശ്രമിക്കുന്നുണ്ട്.കേന്ദ്രത്തിനെതിരെയുള്ള ആദ്യ സമരം രാജ്ഭവന് മുന്നില്‍ യൂത്ത്‌ലീഗാണ് നടത്തുക.നാളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ നടത്തുന്ന ധര്‍ണ്ണ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്യും.
പ്രവര്‍ത്തക സമിതി യോഗത്തില്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന കാര്യത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുണ്ട്.മത്സരിക്കാന്‍ താത്പര്യം ഉണ്ടങ്കിലും യുപി ഇലക്ഷന്റെ റിസല്‍ട്ട് വന്നതിന് ശേഷം അന്തിമ തീരുമാനം പറയാമെന്നാണ് കുഞ്ഞാലിക്കുട്ടി നേത്യത്വത്തെ അറിയിച്ചിരിക്കുന്നത്.കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നിലപാടും പാര്‍ട്ടി ആരാഞ്ഞിരുന്നു.സിറാജ് സേട്ട്,കെഎന്‍എ ഖാദര്‍,അബ്ദുസമദ് സമദാനി എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്.