താനൂര്‍ സംഘര്‍ഷത്തില്‍ പൊലീസിനെ ന്യായീകരിച്ച് മന്ത്രി കെ.ടി ജലീല്‍
ഭീതിതമായ അന്തരീക്ഷം നില നില്‍ക്കുന്നത് കൊണ്ടാണ് പൊലീസിന് ഇടപെടേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു.,അതേ സമയം പൊലീസിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഭവത്തില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്ന് മുസ്ലിംലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍
താനൂര്‍ സംഘര്‍ഷത്തില്‍ പൊലീസിനെ ന്യായീകരിച്ച് മന്ത്രി കെ.ടി ജലീല്‍. ഭീതിതമായ അന്തരീക്ഷം നില നില്‍ക്കുന്നത് കൊണ്ടാണ് പൊലീസിന് ഇടപെടേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു.,അതേ സമയം പൊലീസിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഭവത്തില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്ന് മുസ്ലിംലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു . സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം . സംഘര്‍ഷത്തില്‍ ഒരുകോടി 40 ലക്ഷത്തിന്റെ നാശമെന്ന് റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍;
സിപിഎം- മുസ്ലിം ലീഗ് സംഘര്‍ഷത്തിനിടെ പൊലീസും താനൂരില്‍ അക്രമം നടത്തിയിരുന്നു. അക്രമത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍, മത്സ്യബന്ധന വലകള്‍ എന്നിവയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.