ബന്ധുനിയമനത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്
യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനം നടന്നെന്ന ആരോപണത്തില്‍ കഴന്പില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്ത
ബന്ധുനിയമനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്.അനധിക്യത നിയമനം നടന്നുവെന്ന ആരോപണത്തില്‍ കഴന്പില്ലെന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡയറക്ടര്‍ ജേക്കബ് തോമസിന് കൈമാറി.കേസ് പരിഗണിക്കുന്ന ഏപ്രില്‍ പത്തിന് മുന്പ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മന്ത്രിമാരായിരുന്ന കെഎം മാണി,കെസി ജോസഫ്,വി.എസ് ശിവകുമാര്‍,അനൂപ് ജേക്കബ്,പികെ ജയലക്ഷമി എന്നിവര്‍ക്കാണ് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്.എംപി വിന്‍സന്റ് എംഎല്‍എയും മുന്‍ എംഎല്‍എമാരായ ആര്‍ സെല്‍വരാജ്,ഉമ്മര്‍മാസ്റ്റര്‍ എന്നിവരും ബന്ധുക്കളെ സര്‍ക്കാര്‍ പദവികളില്‍ നിയമിച്ചെന്ന ആരോപണവും വിജിലന്‍സ് തള്ളി.തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് രണ്ടിലെ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് ഡയറകടര്‍ ജേക്കബ് തോമസിന് കൈമാറിയത്.
ജേക്കബ് തോമസ് വിശദമായി പരിശോധിച്ചതിന് ശേഷം ഉടന്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും ആരോപണത്തില്‍ പറയുന്നവരുടേയെല്ലാം നിയമനം യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിലാണന്നാണ് കണ്ടെത്തല്‍.കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച പലരും ഇപ്പോഴും അതേ പദവിയില്‍ തന്നെ തുടരുന്നുണ്ടന്ന കാര്യവും ചൂണ്ടികാട്ടിയിട്ടുണ്ട്..ഇന്ന് കേസ് പരിഗണച്ചപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതിയതെങ്കിലും വിശദമായ പരിശോധനക്ക് ശേഷം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം വിജിലന്‍സ് ഡയറകടര്‍ നല്‍കുകയായിരുന്നു.ഇ.പി ജയരാജന്റെ ബന്ധുനിയമന ആരോപണം ഉയര്‍ന്ന വന്ന സമയത്താണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ബന്ധുനിയമനങ്ങളും വിവദമായി ഉയര്‍ന്ന് വന്നത്.