അര്‍ക്കന്നൂര്‍ മലയില്‍ ഐശ്വര്യ ഗ്രാനൈറ്റ്‌സിന്റെ ഖനനം അനധികൃതം
പട്ടയ വ്യവസ്ഥ ലംഘിച്ച് ഖനനം നടത്താന്‍ ഐശ്വര്യ ഗ്രാനൈറ്റ്‌സിന് അനുമതി ലഭിച്ചത് എങ്ങനെ എന്നും നീണ്ട വര്‍ഷം ഇതെങ്ങനെ തുടര്‍ന്നുപോയി പോയി എന്നുമുള്ള ചോദ്യങ്ങളാണ് കളക്ടറുടെ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്. കളക്ടറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ തന്നെ കഴിഞ്ഞ മാസം ഐശ്വര്യ ഗ്രാനൈറ്റ്‌സിന് ഭൂമിയില്‍ കൈവശാവകാശം കിട്ടിയിട്ടുമുണ്ട്.
കൊല്ലം അര്‍ക്കന്നൂര്‍ മലയിലെ ഖനനം അനധികൃതമെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. റബ്ബര്‍ കൃഷിക്ക് പട്ടയം നല്‍കിയ ഭൂമിയിലാണ് ഐശ്വര്യ െ്രെഗനൈറ്റ്‌സ് പാറ ഖനനം നടത്തുന്നതെന്ന് കണ്ടെത്തി. പട്ടയ വ്യവസ്ഥ ലംഘിച്ചതിനാല്‍ ഭൂമി ഉടന്‍ തിരിച്ചെടുക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കളക്ടര്‍ ടി മിത്ര ശിപാര്‍ശ ചെയ്തു.
ഐശ്വര്യ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം അര്‍ക്കന്നൂര്‍ മലയില്‍ ഭൂമി കൈയ്യേറി ക്വാറി നടത്തുന്നത് മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തിയത്. 1970ല്‍ റബര്‍ കൃഷിക്കായി 105 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയ ഭൂമിയാണിതെന്ന് കണ്ടെത്തി. ഈ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഈ വ്യവസ്ഥ ലംഘിച്ച് ഐശ്വര്യ ഗ്രാനൈറ്റ്‌സ് 300 ഏക്കറിലധികം സ്വന്തമാക്കുകയും 8 വര്‍ഷം പാറഖനനം നടത്തുകയും ചെയ്തു.