തോമസ് ചാണ്ടിയുടെ രാജി; ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് ധാരണ

Update: 2018-05-26 09:35 GMT
Editor : admin
തോമസ് ചാണ്ടിയുടെ രാജി; ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് ധാരണ
Advertising

വേങ്ങര ഉപതിരഞ്ഞെടുപ്പും,അന്തിമ റിപ്പോര്‍ട്ടും വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം.അതേസമയം തോമസ് ചാണ്ടി രാജിവെക്കണണെന്ന അഭിപ്രായം എന്‍സിപിക്കുള്ളില്‍ ശക്തമായി ഉയരുന്നുണ്ട്.

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ധ്യതിപിടിച്ച് തീരുമാനം എടുക്കേണ്ടന്ന് സിപിഎമ്മിനുള്ളില്‍ ധാരണ.വേങ്ങര ഉപതിരഞ്ഞെടുപ്പും,അന്തിമ റിപ്പോര്‍ട്ടും വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം.അതേസമയം തോമസ് ചാണ്ടി രാജിവെക്കണണെന്ന അഭിപ്രായം എന്‍സിപിക്കുള്ളില്‍ ശക്തമായി ഉയരുന്നുണ്ട്.

അന്തിമ റിപ്പോര്‍ട്ടില്‍ മന്ത്രി തെറ്റുകാരനാണന്ന് തെളിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്ന നിലപാടാണ് സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം.മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായവും അത് തന്നെയാണ്.ഈ സാഹചര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ വേണ്ടന്നാണ് ധാരണ.വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് തീരുമാനം.

ഈ മാസം 28,29 തീയതികളില്‍ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.സിപിഎമ്മിന്റെ നിലപാടിനൊപ്പമാണ് വിഷയത്തില്‍ സിപിഐയും.അതേസമയം എന്‍സിപിക്കുള്ളില്‍ നിന്ന് തന്നെ രാജി ആവിശ്യം ഉയരുന്നത് തോമസ് ചാണ്ടിക്ക് തലവേദനയാണ്.രാജിക്കായി മുറവിളി ഉയര്‍ത്തുന്നവര്‍ പാര്‍ട്ടിയിലെ ന്യൂനപക്ഷമാണന്ന് എല്‍ഡിഎഫ് നേത്യത്വത്തെ തോമസ് ചാണ്ടിക്ക് ഒപ്പമുള്ളവര്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News