കാമ്പസ് രാഷ്ട്രീയം നിരോധിക്കാന്‍ എംഇഎസ് ആവശ്യപ്പെട്ടിട്ടില്ല: ഫസല്‍ ഗഫൂര്‍
Update: 2018-05-26 20:45 GMT
കാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം വേണമെന്ന് തന്നെയാണ് നിലപാടെന്നും ഫസല്‍ ഗഫൂര്‍
കാമ്പസ് രാഷ്ട്രീയം നിരോധിക്കാന്‍ എംഇഎസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഫസല്‍ ഗഫൂര്‍. പൊന്നാനി എംഇഎസിലുണ്ടായത് ക്രമസമാധാനപ്രശ്നമാണ്. സമാധാനപരമായി അധ്യയനം നടത്താന്‍ അവിടെ അവസരമുണ്ടാക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. കാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം വേണമെന്ന് തന്നെയാണ് നിലപാടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് എംഇഎസ് പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കിയത്.