ദീര്‍ഘവീക്ഷണമില്ലാത്ത വികസനം കേരളത്തിലെ ടൂറിസത്തിന് തിരിച്ചടിയെന്ന് ഡോ. ഉഡോ ക്ലൈബര്‍

Update: 2018-05-26 09:16 GMT
Editor : Subin
ദീര്‍ഘവീക്ഷണമില്ലാത്ത വികസനം കേരളത്തിലെ ടൂറിസത്തിന് തിരിച്ചടിയെന്ന് ഡോ. ഉഡോ ക്ലൈബര്‍
Advertising

കേരളത്തിന്റെ പ്രകൃതി ഭംഗിയാണ് വിദേശികളെ ഇങ്ങോട്ടാകര്‍ഷിപ്പിക്കുന്നതെന്നും വികസനമാണെന്ന ചിലരുടെ ധാരണ തെറ്റാണെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു

ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന വികസന പദ്ധതികള്‍ കേരളത്തിന്റെ ടൂറിസം മേഖലക്ക് തിരിച്ചടിയായി മാറുകയാണെന്ന് പ്രമുഖ ജര്‍മന്‍ സാമ്പത്തിക വിദഗ്ധന്‍ ഡോ. ഉഡോ ക്ലൈബര്‍. കേരളത്തിന്റെ പ്രകൃതി ഭംഗിയാണ് വിദേശികളെ ഇങ്ങോട്ടാകര്‍ഷിപ്പിക്കുന്നതെന്നും വികസനമാണെന്ന ചിലരുടെ ധാരണ തെറ്റാണെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു

Full View

ജര്‍മനിയിലെ റവന്‍സ്‌ബെര്‍ഗ് ബേയ്ഡന്‍ വേര്‍ട്ടന്‍ബേര്‍ഗ് കോ ഓപ്പറേറ്റീവ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം തലവനാണ് പ്രൊഫ ഉഡോ ക്ലൈബര്. മലപ്പുറം എം ഇ എസ് കോളജില്‍ രാജ്യാന്തര സെമിനാറില്‍ പങ്കെടുക്കാനാണ് ഇത്തവണ ഉഡോ ക്ലൈബര്‍ കേരളത്തിലെത്തിയത്. ആദ്യ കേരള യാത്ര 32 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ഉഡോ ക്‌ളൈബര്‍ പറയുന്നു. അന്ന് കണ്ട കേരളം ഒരു പാട് മാറിയിരിക്കുന്നു. കയ്യേറ്റങ്ങളും പ്രകൃതി നശീകരണവും വലിയ പ്രത്യാഘാതമുണ്ടാക്കും. സര്‍ക്കാരിനൊപ്പം ജനങ്ങളും ഇതിനെ കുറിച്ച് ബോധവാന്‍മാരാകണം.

കോഴിക്കോട് മിഠായിത്തെരുവിന്റെ തിരക്കും ഭംഗിയുമെല്ലാം ആസ്വദിച്ചാണ് ഉഡോ ക്‌ളൈബര്‍ കോഴിക്കോട് നിന്നും മടങ്ങിയത്‌

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News