ഓഖി ചുഴലിക്കാറ്റ് ദുർബലമായി
കാറ്റ് അതിതീവ്രവിഭാഗത്തിൽ നിന്ന് തീവ്ര വിഭാഗത്തിലേക്ക് മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഗുജറാത്ത് - മഹാരാഷ്ട്ര തീരത്തേക്കാണ്..
ഓഖി ചുഴലിക്കാറ്റ് ദുർബലമായി. കാറ്റ് അതിതീവ്രവിഭാഗത്തിൽ നിന്ന് തീവ്ര വിഭാഗത്തിലേക്ക് മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഗുജറാത്ത് - മഹാരാഷ്ട്ര തീരത്തേക്കാണ് കാറ്റ് നീങ്ങുന്നത്.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വീശി കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിനെ അതിതീവ്ര വിഭാഗത്തിലായിരുന്നു നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കാറ്റിന്റെ ശക്തി ക്രമാനുഗതമായി കുറഞ്ഞു വരികയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവിൽ 120 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. അമിനി ദ്വീപിൽ നിന്ന് 520 കിലോമീറ്റർ വടക്കുപടിഞ്ഞാറ് വീശുന്ന കാറ്റ് ഗുജറാത്ത് - മഹാരാഷ്ട്ര തീരത്തേക്കാണ് നീങ്ങുന്നത് .ഇവിടങ്ങളിൽ അടുത്ത 48 മണിക്കുർ നേരത്തേക്ക് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ഇരു സംസ്ഥാനങ്ങിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. ഗുജറാത്ത് - മഹാരാഷ്ട്ര തീരങ്ങളിൽ അടുത്ത 48 മണിക്കുർ നേരത്തേക്ക് 70 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 6ആം തിയ്യതിയോടെ ചുഴലിക്കാറ്റ് തീർത്തും ദുർബലമാകും.