ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് വൈക്കം വിശ്വന്‍
Update: 2018-05-26 18:30 GMT
ജോലി സംബന്ധമായി ഉണ്ടായ ഇടപാട് ആയിരിക്കാം പരാതിയുടെ അടിസ്ഥാനം
ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. ജോലി സംബന്ധമായി ഉണ്ടായ ഇടപാട് ആയിരിക്കാം പരാതിയുടെ അടിസ്ഥാനം. കൂടുതൽ വിശദാംശം ലഭ്യമായ ശേഷം പ്രതികരിക്കാമെന്നും വൈക്കം വിശ്വൻ തിരുവനന്തപുരത്ത് പറഞ്ഞു.
സിപിഎം നേതാവിന്റെ മകനെതിരെയുള്ള പരാതി ഗൌരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.