ജിഷ കൊലപാതകം: പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ള യുവാവിന്‍റെ വിശദീകരണം
സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന തന്‍റെ ചിത്രം ആരാണ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ആര്‍ക്കും ഈ ഗതി വരരുതെന്നുമാണ് യുവാവിന്‍റെ പ്രതികരണം. താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ഫെയ്സ്ബുക്കിലും ഈ യുവാവ് വീഡിയോ പോസ്റ്റ് ചെയ്തു.
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്ത് വിട്ട രേഖാചിത്രം യുവാവിനെ വെട്ടിലാക്കി. രേഖാചിത്രത്തോടുള്ള സാമ്യമുള്ള ആലുവ തുരുത്ത് സ്വദേശി കെ വൈ തസ്‍ലീകിന്‍റെ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു.
ജിഷയുടെ ഘാതകന്‍റേതെന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് പുതിയ രേഖാചിത്രം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ രേഖാചിത്രവുമായി സാമ്യമുള്ള തസ്‍ലീകിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലെത്തി. പറവൂരിലെ ഒരു തുണിക്കടയിലെ സെയില്‍സ്മാനാണ് തസ്‍ലീക്. ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിന്‍റെ ഡ്രൈവറെന്ന പേരിലും ചിലര്‍ ചിത്രം പ്രചരിപ്പിച്ചു. ഇതിന്‍റെ പേരില്‍ നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ വിശദീകരിച്ച് തസ്‍ലീക് തന്നെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടു.
അഞ്ചാംപുര എന്ന സിനിമയിലും ഒരു ഹ്രസ്വ ചിത്രത്തിലും തസ്ലിക് അഭിനയിച്ചിട്ടുണ്ട്. അഭിനേതാവാകണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്നും പുതിയ സിനിമയിലേക്ക് ലഭിച്ച അവസരം ഇതോടെ ഇല്ലാതായെന്നും തസ്‍ലീക് പറയുന്നു.
ഇനി ഒരു വ്യക്തിക്കും ഇ അവസ്ഥ വരാതെ ഇരിക്കട്ടെഇനി ഒരു വ്യക്തിക്കും ഇ അവസ്ഥ വരാതെ ഇരിക്കട്ടെ ജിഷയുടെ കൊലപാതകി എന്നു പറഞ്ഞ് ഇ യുവാവിന്റെ ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. പോസ്ട് വൈറലാകുന്നതാണോ, ലൈക്ക് കൂടുതൽ കിട്ടുന്നതാണോ എന്നു മാത്രം ചിന്തിക്കാതെ അത് ആരെ, എങ്ങനെ ബാധിക്കും എന്നു കൂടി ചിന്തിക്കുക. Thaslik Ky നു പറയാന്‍ ഉള്ളത് എല്ലാവരും കേള്‍ക്കണം sHARE 2 ALL
Posted by Changathikoottam ചങ്ങാതികൂട്ടം on Saturday, June 4, 2016