ജയരാജന്റെ നടപടി ഞെട്ടിച്ചതായി തിരുവഞ്ചൂര്‍
Update: 2018-05-26 07:22 GMT
രാജ്യം ആദരിക്കുന്ന കായിക താരങ്ങളോട് ഇത്തരത്തില്‍ പെരുമാറിയത് ശരിയായില്ല. സ്പോര്‍ട്ട് കൌണ്‍സിലില്‍ അഴിമതിയുണ്ടെങ്കില്‍ ......
സ്പോര്‍ട്ട് കൌണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇപി ജയരാജന്‍ അപമര്യാദയായി പെരുമാറിയ സംഭവം ഞെട്ടിപ്പിച്ചതായി മുന്‍ കായിക മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാജ്യം ആദരിക്കുന്ന കായിക താരങ്ങളോട് ഇത്തരത്തില്‍ പെരുമാറിയത് ശരിയായില്ല. സ്പോര്‍ട്ട് കൌണ്‍സിലില്‍ അഴിമതിയുണ്ടെങ്കില്‍ അത് കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. ഇതുസംബന്ധിച്ച് ആവശ്യമെങ്കില്‍ അദ്ദേഹത്തിന് തെളിവുകള്‍ നല്‍കാന്‍ ഒരുക്കമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.